കോഴിക്കോട് ∙ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിയ തിരുവനന്തപുരം സ്വദേശി യൂസഫ് നിവാസിൽ യൂസഫിനെ (51) മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ബെൻസ് യൂസഫ് എന്നറിയപ്പെടുന്ന ഇയാൾക്കെതിരെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പൊതുജന ശല്യത്തിനും മോഷണത്തിനും അടിപിടി, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെ നിരവധി കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
2013 ൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന തട്ടിപ്പുകേസിൽ പ്രതി അറസ്റ്റിലായിരുന്നു.
തുടർന്ന് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. വിവിധയിടങ്ങളിൽ കറങ്ങി നടന്ന പ്രതിയെ പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് കോഴിക്കോട് മാങ്കാവിൽ ഇയാളുണ്ടെന്ന രഹസ്യ വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ.
ജോസ് , സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂർ, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]