കോഴിക്കോട്∙ ദേശീയപാതയുടെ സഹകരണത്തോടെ കോർപറേഷൻ ഓട നിർമാണത്തിന് നീക്കിവച്ച സ്ഥലം സ്വകാര്യ വ്യക്തി മതിൽ കെട്ടിയെന്നു പരാതി.
മഴക്കാലത്തിനു മുൻപേ ദേശീയപാതക്ക് സമീപം ഓട നിർമാണം പൂർത്തീകരിക്കാനുള്ള നടപടികൾ കോർപറേഷൻ തുടങ്ങുമ്പോഴാണ് കരിങ്കൽ ഉപയോഗിച്ചു മതിൽ കെട്ടി അടച്ചത്.
തൊണ്ടയാട് – മലാപ്പറമ്പ് ദേശീയപാതയിൽ കുടിൽതോട് ജംക്ഷനു പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിനോട് ചേർന്ന 3 മീറ്റർ വീതിയിൽ 600 മീറ്ററിലാണ് ഓട നിർമിക്കുന്നതിന് ദേശീയപാത സ്ഥലം മാറ്റി വച്ചത്.
ഈ ഭാഗത്ത് ഒരു മീറ്റർ വ്യാസമുള്ള പൈപ്പിട്ട് ഓട നിർമാണത്തിന്റെ പ്രാരംഭ നിർമാണം തുടങ്ങി.
ദേശീയപാത ഉയർത്തി 6 വരിയായതോടെ മഴക്കാലത്ത് ഹരിതനഗർ, നേതാജി നഗർ, ചേവരമ്പലം വിആർഎ ജംക്ഷൻ എന്നിവിടങ്ങളിൽ വെള്ളം കയറി നൂറിലേറെ വീട്ടുകാർ ദുരിതത്തിലാകുന്നുണ്ട്.
കുടിൽതോട് മുതൽ നേതാജി റോഡ് ജംക്ഷൻ വരെ വെള്ളം സുഖമമായി ഒഴുകുന്നതിനാണ് ദേശീയപാത സർവീസ് റോഡ് നിർമാണം കഴിഞ്ഞുള്ള 3 മീറ്റർ വീതിയിലുള്ള സ്ഥലം നിലവിലുള്ള തോട് വീതി കൂട്ടി നിർമിക്കാൻ മാറ്റി വച്ചത്.
ഈ മേഖലയിൽ കഴിഞ്ഞ ദിവസം മുതൽ റോഡിനു പടിഞ്ഞാറു ഭാഗത്തെ ചതുപ്പു നിലം മണ്ണിട്ടു നികത്തിയിരുന്നു. ഇതിനെതിരെ നാട്ടുകാരും സമീപത്തെ റസിഡന്റ്സ് അസോസിയേഷനും പരാതി ഉന്നയിച്ചിരുന്നു.
ഇതിനിടയിലാണ് മതിൽ കെട്ടിയത്. ദേശീയപാത അതോറിറ്റിയുടെ സ്ഥലം കയ്യേറി മതിൽ കെട്ടിയതായി ആരോപണം ഉയർന്നതോടെ ദേശീയപാത അധികൃതർ സ്ഥലം സന്ദർശിച്ചു.
ഇന്ന് തുടർ നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]