കോഴിക്കോട് ∙ വന്യജീവി സംഘർഷങ്ങൾ കാരണം പ്രയാസം അനുഭവിക്കുന്ന ഹോട്സ്പോട്ടുകളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പരിപാടിയുടെ ഒന്നാംഘട്ടമായ സെപ്റ്റംബർ 16 മുതൽ 30 വരെ ഹെൽപ് ഡെസ്കുകൾ വഴി പരാതികൾ ശേഖരിക്കുകയും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് ലക്ഷ്യമിടുന്നത്.
വനത്തോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവികളുടെ സാന്നിധ്യത്തെ തുടർന്നുള്ള സംഘർഷം, വിള നഷ്ടം, ജീവഹാനി, വനം വകുപ്പുമായി ബന്ധപ്പെട്ട
ഭൂമി തർക്കങ്ങൾ, ഗതാഗത പ്രശ്നങ്ങൾ, മരംമുറി എന്നിവയ്ക്കെല്ലാം പരിഹാരം കാണാനാണ് പദ്ധതി നടപ്പാക്കുന്നത്.
മലയോര മേഖലയിൽ ഏറ്റവുമധികം വന്യജീവി ആക്രമണം ഉണ്ടാവുന്ന കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച ഹെൽപ് ഡെസ്ക് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റോസിലി ജോസ്, വാർഡ് അംഗങ്ങളായ ബാബു മൂട്ടോളി, ബോബി ഷിബു, താമരശ്ശേരി റേഞ്ച് ഓഫിസർ പ്രേം ഷമീർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.
സുബീർ എന്നിവർ പങ്കെടുത്തു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച ഹെൽപ് ഡെസ്കിൽ പരാതി നിക്ഷേപിച്ച് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ അജീഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.
സീനത്ത്, മെമ്പർമാരായ ചിന്ന അശോകൻ, ഏലിയാമ്മ കണ്ടത്തിൽ, പിആർടി അംഗം ലൂയിസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]