
പന്തീരാങ്കാവ്∙ സമീപത്തെ പറമ്പിലെ വലിയ മരക്കൂട്ടങ്ങൾ വീണു വീടും വൈദ്യുതി തൂണുകളും തകർന്നു. പെരുമണ്ണ റോഡിനു സമീപം വള്ളിക്കുന്ന് പുതിയോട്ടിൽ മീത്തൽ മുഹമ്മദിന്റെ വീടിനു മുകളിലാണ് മരങ്ങൾ വീണത്.
കോൺക്രീറ്റ് മേൽക്കൂരയും ഇതിനോട് ചേർന്ന ഓട് മേഞ്ഞ ഭാഗവുമാണ് തകർന്നത്. 5 വൈദദ്യുതി കാലുകളും തകർന്നിട്ടുണ്ട്.
പെരുമണ്ണ പഞ്ചായത്തിൽ പലതവണ മരങ്ങൾ ചെരിഞ്ഞു കൊണ്ടിരിക്കുന്ന വിവരം അറിയിച്ചതാണെന്ന് വീട്ടുടമ പറഞ്ഞു. റോഡ് അരികിലുള്ള സ്ഥലത്ത് നിന്നാണ് മരങ്ങൾ വീണത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]