
മാവൂർ ∙ പഞ്ചായത്തിലെ നിർധന രോഗികൾക്ക് സൗജന്യമായി മരുന്നെത്തിച്ചു നൽകുന്ന പദ്ധതിക്കു തുടക്കം. പ്രതിമാസം 500 രൂപയുടെ മരുന്ന് രോഗികൾക്ക് നൽകും.
നവീകരിച്ച രാജീവ് ഗാന്ധി കൺവൻഷൻ സെന്റർ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ ചടങ്ങിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു.
ഹരിത കർമസേന അംഗങ്ങളെയും സ്പെഷൽ സ്കൂൾ വിദ്യാർഥികളെയും അനുമോദിച്ചു. പഞ്ചായത്തിലെ 8 കടകളിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടിയ പൊലീസ് സേനാ അംഗങ്ങളെ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.ഫാത്തിമ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളജ് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷ്, മാവൂർ പൊലീസ് ഇൻസ്പെക്ടർ ആർ.ശിവകുമാർ, ജില്ലാ പഞ്ചായത്ത് അംഗം കമ്പളത്ത് സുധ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മൈമൂന, പഞ്ചായത്ത് അംഗങ്ങളായ എ.പി.മോഹൻദാസ്, കെ.ഉണ്ണിക്കൃഷ്ണൻ, കെ.എം.അപ്പുക്കുഞ്ഞൻ, ടി.ടി.അബ്ദുൽ ഖാദർ, ടി.രഞ്ജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.പി.അഹമ്മദ്, കെ.പി.രാജശേഖരൻ, മൻസൂർ മണ്ണിൽ, സുധീഷ് മുല്ലപ്പള്ളി, എം.ധർമജൻ, എം.എൻ.നാസർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]