
പാലം ഇന്നു നാടിനു സമർപ്പിക്കും
കോട്ടൂർ∙ പഞ്ചായത്തിലെ വാകയാട് ഇടിഞ്ഞ കടവ് പാലം ഇന്നു രാവിലെ 11ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിനു സമർപ്പിക്കും. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി നിർമിച്ച പാലമാണിത്.
മെഡിക്കൽ ക്യാംപ്
പേരാമ്പ്ര ∙ബിആർസി പരിധിയിലെ ശ്രവണ പരിമിതി സംസാര പരിമിതി നേരിടുന്ന കുട്ടികൾക്ക് മെഡിക്കൽ ക്യാംപ് നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു.
കൂടിക്കാഴ്ച ഇന്ന്
നരിക്കുനി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ്ടു വിഭാഗത്തിൽ ജേണലിസം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 2.30ന്.
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട് ∙ കെൽട്രോൺ വിവിധ അക്കൗണ്ടിങ് കോഴ്സുകളിലേക്ക് 20 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
9072592412. രാമായണ മാസം സമാപനം
പാതിരിപ്പറ്റ ∙ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാമായണ മാസാചരണ സമാപനം ഇന്നു രാത്രി 7നു നടക്കും.
വി.കെ.കരുണൻ ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]