
താമരശ്ശേരി∙ കോരങ്ങാട് ഗവ. എൽപി സക്ൂൾ വിദ്യാർഥിനി ആനപ്പാറപൊയിൽ സനൂപിന്റെ മകൾ അനയ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സംഭവത്തിൽ നാട്ടുകാർ ആശങ്കയിൽ.
പോസ്റ്റ് മോർട്ടത്തിൽ മരണ കാരണം മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് സൂചന ലഭിച്ചതോടെ ആരോഗ്യ പ്രവർത്തകർ ബോധവൽക്കരണം തുടങ്ങി. വീടിനു സമീപത്തെ കുളത്തിലെ വെള്ളം പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് ആരോഗ്യവകുപ്പ് അധികൃതർ. അന്വേഷണത്തിൽ അടുത്ത ദിവസങ്ങളിലൊന്നും അനയ കുളത്തിൽ ഇറങ്ങിയിട്ടില്ലെന്ന വിവരമാണു ലഭിച്ചിട്ടുള്ളത്.
ബുധനാഴ്ച സ്കൂളിൽ എത്തി ഇന്നലെ നടക്കേണ്ട സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ പരിശീലനത്തിലും മറ്റും പങ്കെടുത്ത് വീട്ടിൽ എത്തിയ ശേഷം രാത്രിയിലാണ് പനി തുടങ്ങിയത്.
വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനി കൂടി അവശതയിലായതോടെ ഇവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം കഴിഞ്ഞ് ഇന്നലെ വൈകിട്ട് 6ന് എത്തിച്ച മൃതദേഹം ബുധനാഴ്ചവരെ ഓടികളിച്ച സ്കൂൾ മുറ്റത്ത് എത്തിച്ച് ആംബുലൻസിൽ തന്നെ പൊതു ദർശനത്തിനു വച്ചു.
ഇവിടെ എത്തിയ ബന്ധുക്കളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ച തോടെ മൃതദേഹം നേരെ കോരങ്ങാട് ശ്മശാനത്തിൽ എത്തിച്ച് സംസ്കരിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശ പ്രകാരം നിയന്ത്രണ വിധേയമായിരുന്നു പൊതു ദർശനം.
വിശ്വസിക്കാനാവതെ അധ്യാപകരും സഹപാഠികളും
താമരശ്ശേരി∙ അനയയുടെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവതെ അധ്യാപകരും സഹപാഠികളും.
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മുഴുവൻ വിദ്യാർഥികളും അണിനിരന്ന് അവതരിപ്പിക്കുന്ന സുംബാ ഡാൻസിന്റെ പരിശീലനത്തിൽ ബുധനാഴ്ച പങ്കെടുത്ത അനയക്ക് ശാരീരിക അസ്വസ്ഥതകൾ ഒന്നും ഉള്ളതായി തോന്നിയില്ലെന്നും ക്ലാസിൽ മറ്റു കുട്ടികൾക്കൊപ്പം എല്ലാ പരിപാടികളിലും സജീമായിരുന്നതായും പ്രധാനാധ്യാപിക എ.പി. മിനി പറഞ്ഞു.
അനയയുടെ മരണത്തോടെ ആഘോഷ പരിപാടികൾ നിർത്തി വച്ചു. ആഘോഷത്തിൽ പങ്കെടുക്കേണ്ടിയിരുന്ന വിദ്യാർഥികൾ ആരും തന്നെ ഇന്നലെ സ്കൂളിൽ എത്തിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]