
തുഷാരഗിരി ∙ മലബാര്‍ റിവര്‍ ഫെസ്റ്റിനോടനുബന്ധിച്ച് കേരള ചിത്രകലാ പരിഷത്ത് ഹണി റോക്ക് റിസോർട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കയാക്കിങ് ബ്രഷ് സ്ട്രോക്സ് ചിത്രകാരന് കെ.ആര്.ബാബു ഉദ്ഘാടനം ചെയ്തു. തുഷാരഗിരി ഇക്കോ ടൂറിസം സെന്ററില്‍ നടന്ന പരിപാടിയില്‍ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കേരള ചിത്രകലാ പരിഷത്ത് പ്രസിഡന്റ് സി.കെ.ഷിബുരാജ്, സെക്രട്ടറി ഷാജു നെരവത്ത്, തുഷാരഗിരി ഡിടിപിസി സെന്റര്‍ മാനേജര്‍ ഷെല്ലി മാത്യു, ഉപസമിതി അംഗങ്ങളായ സി.എസ്.ശരത്, എം.എസ്.ഷെജിന്‍ എന്നിവര്‍ സംസാരിച്ചു.
35 ചിത്രകാരന്മാര് പങ്കാളികളായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]