
ഫറോക്ക് ∙ മഴ പെയ്യുമ്പോൾ ഫറോക്ക് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തുന്ന യാത്രക്കാർ സൂക്ഷിക്കുക. സ്റ്റേഷനിലെ കാൽനടപ്പാലത്തിന് സമീപം പ്ലാറ്റ്ഫോമിൽ തെന്നി വീഴാൻ സാധ്യത.
മഴ പെയ്താൽ ഗ്രാനൈറ്റ് പാകിയ പ്ലാറ്റ്ഫോമിലേക്കു വെള്ളം പതിക്കുന്നതാണ് കെണി. മിൽമ ബൂത്ത് പരിസരത്ത് പ്ലാറ്റ്ഫോമിന്റെയും നടപ്പാലത്തിന്റെയും മേൽക്കൂരയും കൂട്ടിയോജിപ്പിച്ച ഭാഗത്ത് വിടവുണ്ട്.
കാറ്റും മഴയും ഉണ്ടാകുമ്പോൾ ഇതുവഴി വെള്ളം പ്ലാറ്റ്ഫോമിലേക്ക് വ്യാപിക്കും. ഗ്രാനൈറ്റ് പാകിയ പ്ലാറ്റ്ഫോമിൽ വെള്ളം പരന്നതു ശ്രദ്ധിക്കാതെ എത്തുന്നവർ വഴുതി വീഴുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒട്ടേറെ യാത്രക്കാർ ഇവിടെ തെന്നി വീണു.
ട്രെയിൻ വരുന്നതു കണ്ട് ടിക്കറ്റെടുത്ത് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് ഓടിപ്പോകുന്നവരാണു ഏറെയും അടി തെറ്റി വീഴുന്നത്. ഫുട് ഓവർബ്രിജ് കയറാൻ എത്തുന്നവരും ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി വരുന്നവരും അപകടത്തിൽപെടുന്നു.
അപകടം തുടർന്നതോടെ അധികൃതർ ഇടപെട്ട് താൽക്കാലികമായി ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ നടപ്പാക്കുന്ന നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി പ്ലാറ്റ്ഫോമിലേക്കു വെള്ളം പതിക്കാത്ത രീതിയിൽ മേൽക്കൂരയിൽ ഷീറ്റ് സ്ഥാപിക്കുമെന്നു അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]