
നാദാപുരം∙ മാസങ്ങളായി പഞ്ചായത്ത് സെക്രട്ടറിയുടെ കസേരയിൽ ആളില്ലാതായതോടെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റി. സെക്രട്ടറി വിരമിച്ചതിനെ തുടർന്നു തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് നാദാപുരത്തെയും അധിക ചുമതല.
അദ്ദേഹം ഓഫിസിൽ എത്താറില്ല.വോട്ടർ പട്ടിക ചോർച്ചയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ യുഡിഎഫ് സമരം തുടങ്ങുക കൂടി ചെയ്തതോടെ, യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സ്ഥിതി ഏറെ ദയനീയമാണ്. ഒട്ടേറെ അപേക്ഷകളിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നു. ലൈഫ് ഗുണഭോക്താക്കളുടെ കാര്യമാണ് കഷ്ടം.
പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ പരിശോധന പൂർത്തീകരിച്ച് വീടുകളുടെ ഗുണഭോക്താക്കൾക്ക് ബില്ല് ഒപ്പിട്ടു നൽകേണ്ടത് സെക്രട്ടറിയാണ്.
ആളില്ലാതായതോടെ ഒട്ടേറെ ഗുണഭോക്താക്കളാണ് വലയുന്നത്. വ്യാപാര ആവശ്യത്തിനുള്ള ലൈസൻസുകളുടെ അപേക്ഷ, വീടുകളുടെയും മറ്റും നിർമാണത്തിനുള്ള പ്ലാൻ, പഞ്ചായത്തിന്റെ അനുമതി ആവശ്യമായ വിവിധ പ്രവർത്തനങ്ങൾക്കുള്ള അനുമതി എന്നിവയെല്ലാം നൽകുന്നത് സ്തംഭിച്ചു.
പല ബില്ലുകളും സെക്രട്ടറി ഒപ്പിടാനുള്ളത് കെട്ടിക്കിടക്കുന്നു. പുതുതായി തുടങ്ങാനിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ജിഎസ്ടി അപേക്ഷകളിൽ തീരുമാനം എടുക്കണമെങ്കിൽ പഞ്ചായത്ത് ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് നൽകാൻ ആളില്ലാത്ത സ്ഥിതിയാണിപ്പോൾ. കല്ലാച്ചി ടൗൺ വികസനവുമായി ബന്ധപ്പെട്ട് കടകൾ പൊളിച്ചു നിർമിക്കുന്നവയ്ക്ക് പെർമിറ്റ് നൽകുന്നത് അടക്കമുള്ള പ്രവർത്തനങ്ങളും സ്തംഭനത്തിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]