
ലഹരിക്കെതിരെയുള്ള യാത്രയിൽ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകളും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കോഴിക്കോടൻ ജനത ലഹരിക്കെതിരെ യാത്ര തുടരുമ്പോൾ അതിനൊപ്പം സർവീസ് നടത്താൻ സ്വകാര്യ ബസുകളും. ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യൺ പ്ലഡ്ജി’ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് ബസുടമകളും തൊഴിലാളികളും രംഗത്തെത്തിയത്.
എല്ലാ യാത്രകളും ലഹരി മുക്തമാവട്ടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മുഴുവൻ ബസുടമകളും ജീവനക്കാരും പ്രതിജ്ഞയെടുക്കും. 26 ന് സ്വകാര്യ ബസുകളിലെ യാത്രക്കാർക്ക് പ്രതിജ്ഞയെടുക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്ന് ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ഉടമകളും തൊഴിലാളികളും വ്യക്തമാക്കി. ബസ് സ്റ്റാൻഡുകളിൽ ഉൾപ്പെടെ ആളുകൾക്ക് പ്രതിജ്ഞയെടുക്കാനുള്ള സൗകര്യം ഒരുക്കും. ജില്ലയെ ലഹരി വിമുക്തമാക്കാനുള്ള തുടർ പ്രവർത്തനങ്ങളിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരിക്കും.
ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, വൈസ് പ്രസിഡന്റ് പി ഗവാസ്, വിവിധ ബസ് ഓണേഴ്സ് സംഘടകളുടെ പ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.