കോഴിക്കോട്∙ കമേഴ്സ്യൽ എൽപിജി ക്ഷാമം അനാഥർക്കും തെരുവിൽ കഴിയുന്നവർക്കുമുള്ള സൗജന്യ ഭക്ഷണ വിതരണത്തെയും ബാധിച്ചു. മിക്ക സംഘടനകളും തൽക്കാലം ഭക്ഷണ വിതരണം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണുള്ളത്.
ബീച്ച് പ്രദേശത്തെ ഭിന്നശേഷിക്കാരുടെ വീടുകളിൽ ഭക്ഷണമെത്തിച്ചു നൽകുന്ന ജനം ചാരിറ്റബിൾ ട്രസ്റ്റ്, 4 ദിവസമായി ഭക്ഷണ വിതരണം നിർത്തിവച്ചിരിക്കുകയാണ്.
‘60ൽ പരം വീടുകളിൽ ഭക്ഷണമെത്തിച്ചിരുന്നു. കമേഴ്സ്യൽ സിലിണ്ടർ ലഭിക്കാതായതോടെയാണു നിലച്ചത്.
കുടുംബശ്രീയിൽനിന്നു പൊതിച്ചോറു വാങ്ങി വിതരണം ചെയ്തിരുന്നു. അവർ അടച്ചതോടെ വീണ്ടും പ്രതിസന്ധിയിലായി.
വിറകടുപ്പുമായി സമൂഹ അടുക്കള വച്ച് ഭക്ഷണമുണ്ടാക്കി, വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്’ – ട്രസ്റ്റ് ചെയർമാൻ റാഫി പുതിയകടവ് പറഞ്ഞു. നേരത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്തും സംഘടന ഭക്ഷണം വിതരണം ചെയ്തിരുന്നു.
അംഗങ്ങളുടെയും മറ്റും വീടുകളിലെ എൽപിജി സിലിണ്ടർ ഉപയോഗിച്ചാണു നിലവിൽ മെഡിക്കൽ കോളജിലെ രോഗികൾക്കു രാവിലെ വിതരണം ചെയ്യാനുള്ള കഞ്ഞി തയാറാക്കുന്നതെന്നു വെള്ളിപറമ്പിലെ ഡോ.പൽപു ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.സി.അശോകൻ പറഞ്ഞു.
മെഡിക്കൽ കോളജിൽ ദിനം പ്രതി 400 പേർക്കെങ്കിലും കഞ്ഞി വിതരണം ചെയ്യുന്നുണ്ട്, ട്രസ്റ്റ്. കമേഴ്സ്യൽ സിലിണ്ടർ കിട്ടാതായത് ഏറെ പ്രയാസമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളജിനു പുറത്തും സൗജന്യ ഭക്ഷണം നൽകിയിരുന്നുവെങ്കിലും എൽപിജി ക്ഷാമം കാരണം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. 4 വർഷമായി, സ്ഥിരമായി സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന സംഘടനയാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

