മുണ്ടിക്കൽതാഴം∙ കാരന്തൂർ– മെഡിക്കൽ കോളജ് റോഡിൽ മുണ്ടിക്കൽതാഴം അങ്ങാടിയിൽ പതിവായ ഗതാഗത കുരുക്ക് ദുരിതമാകുന്നു. നേരത്തെ കുന്നമംഗലം, കാരന്തൂർ ടൗണുകളിൽ ഗതാഗത കുരുക്ക് പതിവായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഗതാഗത കുരുക്കിൽ പെടുന്നത് നിത്യ സംഭവമായി.
ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഇരു ടൗണുകളും ഒഴിവാക്കി വിവിധ വഴികളിലൂടെ സഞ്ചരിച്ചാണ് യാത്രക്കാർ മുണ്ടിക്കൽതാഴം ജംക്ഷനിൽ എത്തുന്നത്. സിഡബ്ല്യുആർഡിഎം റോഡും പനാത്ത്താഴം റോഡും മെഡിക്കൽ കോളജ് റോഡും ചേരുന്ന ജംക്ഷനിൽ ശാസ്ത്രീയ ഗതാഗത ക്രമീകരണം ഇല്ലാത്തത് മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് കാരണമാകുന്നു.
തിരക്കേറിയ റോഡിൽ ഉള്ള ബസ് സ്റ്റോപ്പും ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയ ബസ് ബേയും കാത്തിരിപ്പ് കേന്ദ്രവും അങ്ങാടിയിൽ നിന്നും മാറി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കുകയോ ബസ് നിർത്തുകയോ ചെയ്യുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

