വടകര∙ വില്യാപ്പള്ളി പഞ്ചായത്തിന്റെ ഭരണ നേട്ടങ്ങൾ പറയുന്ന റീൽസിൽ പഞ്ചായത്തിന്റെ വാഹനം ദുരുപയോഗം ചെയ്തതായി പരാതി. പഞ്ചായത്തിന്റെ ഹരിത കർമസേനാംഗങ്ങൾ അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന വാഹനമാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കിയ റീൽസിൽ കാണിക്കുന്നത്
ഹരിത കർമ സേനാംഗങ്ങൾ പഞ്ചായത്തിന്റെ പേര് എഴുതിയ വാഹനത്തിൽ എത്തി ചായക്കടയിൽ നിന്ന് ഉപയോഗിച്ച പാൽ കവർ വാങ്ങി പോകുന്നതാണ് കാണിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന് പഞ്ചായത്തിന്റെ വാഹനം ദുരുപയോഗം ചെയ്തതിന് എതിരെ നിയമ നടപടി എടുക്കണമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

