വൈദ്യുതി മുടക്കം
കോഴിക്കോട്∙ 8 മുതൽ 5 വരെ മേപ്പയൂർ സബ് സ്റ്റേഷൻ മുതൽ മഞ്ഞക്കുളം ടൗൺ വരെ. ∙ 9 – 6: ഗവ.പ്രസ്, ജെഡിടി സ്കൂൾ, വൈദ്യർ ലൈൻ, പുളിയങ്ങോട് കുന്ന്, പറമ്പടം, ഹക്കിനാരി, ആപ്പറ്റ, ചെറുവറ്റ, പുതിയോട്ടിൽ പ്രദേശങ്ങളിൽ.
അഭിമുഖം 17ന്
കോഴിക്കോട്∙ ബേപ്പൂർ ഗവ.
റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ബയോളജി, കെമിസ്ട്രി, ഫിസിക്സ്, കണക്ക്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മൈക്രോ ടീച്ചിങ് അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം 17 നു രാവിലെ 10.30 നു സ്കൂൾ ഓഫിസിൽ നടക്കും. 9074466159
ഓഫിസ് അസി. നിയമനം
വടകര∙ മോഡൽ പോളിടെക്നിക് കോളജിൽ ഓഫിസ് അസി.
ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 15 ന് 10.30 ന് നടക്കും.
അധ്യാപക ഒഴിവ്
വടകര∙ ഡയറ്റിൽ ഡിഎൽഡി സംസ്കൃതം കോഴ്സിൽ ഒഴിവുള്ള സീറ്റിൽ സ്പോട്ട് അഡ്മിഷൻ 21 ന് 10 ന് നടക്കും.
വടകര∙ ഓർക്കാട്ടേരി കെകെഎം ഗവ.വിഎച്ച്എസ്എസിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ സോഫ്റ്റ് വെയർ ഡവലപ്പർ വൊക്കേഷനൽ ടീച്ചർ ഒഴിവിലേക്ക് കൂടിക്കാഴ്ച 16 ന് 10 ന് നടക്കും. 9446322825
നേത്ര പരിശോധന
തിരുവള്ളൂർ∙ ഡോൺ പബ്ലിക് സ്കൂളും ഡോ. ചന്ദ്രകാന്ത് നേത്രാലയയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് 17 ന് 9.30 മുതൽ 2 വരെ സ്കൂളിൽ നടക്കും.
റെയിൽവേ ക്രോസിങ് ഇന്ന് അടച്ചിടും
കോഴിക്കോട് ∙ വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ടെംപിൾ ഗെയ്റ്റ് റെയിൽവേ ക്രോസിങ് ഇന്നു രാവിലെ 7 മുതൽ 17നു വൈകിട്ട് 6 വരെ അടച്ചിടും.
പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് എൻഐടിയിൽ അപേക്ഷ ക്ഷണിച്ചു
കട്ടാങ്ങൽ∙ ഡിസംബറിൽ തുടങ്ങുന്ന വിവിധ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് എൻഐടിയിൽ അപേക്ഷ ക്ഷണിച്ചു.
ആറ് സ്കീമുകളിലാണ് പ്രവേശനം. ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പിൽ ഫുൾ ടൈം റജിസ്ട്രേഷൻ, സെൽഫ് സ്പോൺസേഡ് ഫുൾ ടൈം റജിസ്ട്രേഷൻ, വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർ സ്പോൺസർ ചെയ്യുന്ന വിദ്യാർഥികൾക്ക് ഫുൾ ടൈം റജിസ്ട്രേഷൻ, എൻഐടിയിലെ സ്ഥിരം ജീവനക്കാർക്കും പ്രോജക്ട് സ്റ്റാഫിനും ഉള്ള ഇന്റേണൽ റജിസ്ട്രേഷൻ, ബിരുദാനന്തര ബിരുദം ഉള്ള മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള പാർട്ട് ടൈം പിഎച്ച്ഡി പ്രോഗ്രാം, പിജി ഇല്ലാത്ത വ്യവസായ, ഗവേഷണ, മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള എക്സ്റ്റേണൽ പാർട്ട് ടൈം ഡയറക്ട് പിഎച്ച്ഡി പ്രോഗ്രാം.
അപേക്ഷ 27നകം സമർപ്പിക്കണം. www.nitc.ac.in.
0495 2286119, 9188925202. [email protected].
വോക്ക് ഇൻ ഇന്റർവ്യൂ
കൊടുവളളി ∙ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിൽ പ്രതീക്ഷിക്കുന്ന ഒഴിവിലേക്ക് (കരാർ നിയമനം) 22ന് രാവിലെ 11ന് അഭിമുഖം നടത്തും.
04952210289. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]