കോഴിക്കോട് ∙ ഇന്നലെകളിൽ കോഴിക്കോടൻ മൈതാനങ്ങളിൽ പന്തുകൊണ്ട് തീപ്പൊരി ചിതറിച്ച താരങ്ങൾ. മാനാഞ്ചിറയിൽ ആറു പതിറ്റാണ്ടു മുൻപ് സന്തോഷ് ട്രോഫി വന്നപ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ കോഴിക്കോട്ടുകാർ.
ഗോൾവലയ്ക്കു മുന്നിൽ മാന്ത്രികസേവുകൾ നടത്തിയവർ. ഒരിക്കൽക്കൂടി അവർ സ്റ്റേഡിയത്തിൽ ഒത്തൊരുമിച്ചപ്പോൾ ആവേശത്തിലായത് കോഴിക്കോട്ടെ കളിയാരാധകരാണ്.
ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷന്റെ ആദരം ഏറ്റുവാങ്ങാനാണ് ദേശീയ, രാജ്യാന്തര താരങ്ങളായ കോഴിക്കോട്ടുകാർ ഒരുമിച്ചെത്തിയത്. കെ.
പി. സേതുമാധവൻ, പ്രേംനാഥ് ഫിലിപ്, ഫറോക്ക് മാധവൻ, സി.
ഉമ്മർ, മാമുക്കോയ, സി. രാമചന്ദ്രൻ, അശോകൻ, ശശീന്ദ്ര നാഥ്, വേലായുധൻ, സനൽ കുമാർ, രാധാകൃഷ്ണൻ, ദേവദാസ് തുടങ്ങിയവരാണ് വേദിയിലെത്തി പുരസ്കാരം ഏറ്റുവാങ്ങിയത്.
സംസ്ഥാന സബ്ജൂനിയർ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ജില്ലാ ടീമിനെയും ആദരിച്ചു.
മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു.
ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി. കെ.
ജയചന്ദ്രൻ അധ്യക്ഷനായിരുന്നു. 2013ലെ കേരള സന്തോഷ്ട്രോഫി ടീം ക്യാപ്റ്റൻ പി.
രാഹുൽ, വൈസ് പ്രസിഡന്റ് ബഷീർ മണലോടി, കെഡിഎഫ്എ സെക്രട്ടറി കെ. ഷാജേഷ് കുമാർ, സബ്ജൂനിയർ ടീം മാനേജർ മോഹൻ കൂരിയാൽ, കോച്ച് അർഷാദ് സൂപ്പി, സെക്രട്ടറി എം.
പി. ഹൈദ്രോസ്, ബഷീർ മണലൊടി, സി.
സാദിക്ക് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]