
തലക്കുളത്തൂർ ∙ പഞ്ചായത്തിലെ 3-ാം വാർഡ് മണ്ണാറത്ത് കണ്ടി കല്യാണിക്ക് കഴിഞ്ഞ ഒരു വർഷമായി കർഷകത്തൊഴിലാളി പെൻഷൻ ലഭിക്കുന്നില്ല. ആധാർ കാർഡ് നിർബന്ധമാക്കിയ ശേഷമാണ് ഇവർക്ക് പെൻഷൻ മുടങ്ങിയത്. 103 വയസ്സുള്ള കല്യാണിക്ക് പ്രായാധിക്യം മൂലം ആധാർ എടുക്കാൻ സാധിക്കാത്തതാണ് പെൻഷൻ ലഭിക്കാൻ പ്രധാന തടസ്സം.
ആധാർ എടുക്കാൻ പല തവണ ശ്രമിച്ചിരുന്നെങ്കിലും കൈവിരലുകൾ പതിയാത്തതിനാലും കണ്ണുകൾ വ്യക്തമാകാത്തതിനാലും പരാജയപ്പെടുകയായിരുന്നു. സമയബന്ധിതമായി ലൈഫ് സർട്ടിഫിക്കറ്റ് നൽകി വന്നിട്ടും പെൻഷൻ കിട്ടുന്നില്ല.
റേഷൻ മുടങ്ങിയിട്ടും ഒരു വർഷമായി.
തിരുവനന്തപുരം പ്രിൻസിപ്പൽ സെക്രട്ടറിക്കും കലക്ടർക്കും പഞ്ചായത്തിനും പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. സ്വാതന്ത്ര്യസമര സേനാനിയും കർഷക തൊഴിലാളിയുമായ ഇവർ 60 വർഷം വാങ്ങിക്കൊണ്ടിരിക്കുന്ന കർഷക തൊഴിലാളി പെൻഷൻ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നു വാർഡ് അംഗം റസിയ തട്ടാരി ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]