കോഴിക്കോട് ∙ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് വിനോദ സഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
രാവിലെ 8:40-ന് വിക്രം മൈതാനിയില്‍ ആരംഭിച്ച ചടങ്ങില്‍ മന്ത്രി ദേശീയ പതാക ഉയർത്തി. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി.പരേഡില്‍ പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എന്‍സിസിയുടെ വിവിധ വിഭാഗങ്ങള്‍, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ്, എസ്പിസി, ജെആര്‍സി, സിവില്‍ ഡിഫെന്‍സ്, സ്കൂള്‍ ബാന്‍ഡ് തുടങ്ങിയ വിഭാഗങ്ങളിലായി 26 പ്ലാറ്റൂണുകള്‍ അണിനിരന്നു.
പരേഡിനു ശേഷം ജില്ലയിലെ മൂന്ന് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടന്നു.ഫറോക്ക് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.എസ്.
ശ്രീജിത്തായിരുന്നു പരേഡ് കമാന്‍ഡര്‍. ചടങ്ങില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, ജില്ല കലക്ടര്‍, ജില്ല പൊലീസ് മേധാവി, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]