
കോഴിക്കോട് ∙ ജനാധിപത്യ ധ്വംസനത്തിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഡിസിസിയുടെ നേതൃത്വത്തിൽ ബീച്ചിൽ നടന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ചിൽ ആയിരത്തിലേറെ പ്രവർത്തകർ പങ്കെടുത്തു. കോരിച്ചൊരിയുന്ന മഴയത്തും ആവേശം കെട്ടടങ്ങാതെ പ്രവർത്തകർ അണി നിരന്ന മാർച്ച് സൗത്ത് ബീച്ച് രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്ന് ആരംഭിച്ച് ബീച്ചിൽ ഫ്രീഡം സ്ക്വയറിൽ സമാപിച്ചു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നു മുദ്രാവാക്യം മുഴക്കി പ്രവർത്തകർ പന്തം കൊളുത്തിയാണ് മാർച്ച് നടത്തിയത്.
ഒരു മണിക്കൂർ നീണ്ട മാർച്ചിനൊടുവിൽ പ്രവർത്തകർ ഫ്രീഡം സ്ക്വയറിൽ ദേശീയഗാനം ആലപിച്ചാണ് നൈറ്റ് മാർച്ച് അവസാനിപ്പിച്ചത്.
മാർച്ചിനെ തുടർന്നു ബീച്ച് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ടൗൺ, വെള്ളയിൽ പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]