
കോടഞ്ചേരി∙ പൊതുമരാമത്തു വകുപ്പ് നിർമിച്ച ചെമ്പുകടവ് പാലത്തിന്റെ ഉദ്ഘാടനം നാളെ 3.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
ഏഴരക്കോടി രൂപ ചെലവഴിച്ച് ബോസ്ട്രിങ് ആർച്ച് മോഡൽ പാലമാണ് നിർമിച്ചത്.
കോടഞ്ചേരി–ചെമ്പുകടവ്– അടിവാരം റോഡിൽ ചെമ്പുകടവ് അങ്ങാടിക്കു സമീപം 55 മീറ്റർ നീളത്തിൽ ഒറ്റ സ്പാനിൽ ആണ് പാലം. ഇരുവശങ്ങളിലും നടപ്പാതയുണ്ട്.
12 മീറ്ററാണു പാലത്തിന്റെ വീതി. 7.50 മീറ്റർ വീതിയിലാണ് ടാറിങ്.
പുഴയിൽ നിന്ന് പാലത്തിന്റെ കോൺക്രീറ്റ് ആർച്ചിന്റെ ഉയരം 20 മീറ്ററാണ്. പാലത്തിന്റെ ഒരറ്റത്ത് 140 മീറ്റർ നീളത്തിലും മറുഭാഗത്ത് 80 മീറ്റർ നീളത്തിലും പുതിയ അനുബന്ധ റോഡും പണിതു.
പാലത്തിന്റെ ഇരുകരകളിലുമായി 3 കർഷകരുടെ കൃഷി ഭൂമിയാണ് അനുബന്ധ റോഡിനായി വില നൽകി സർക്കാർ ഏറ്റെടുത്തത്.
വർഷങ്ങൾക്ക് മുൻപ് പാലയ്ക്കൽ വയലിൽ നെൽക്കൃഷിക്കു ജലസേചനത്തിനായി ചെമ്പുകടവ് അങ്ങാടിയിൽ ചാലിപ്പുഴയിൽ നിർമിച്ച ഉയരം കുറഞ്ഞ ബണ്ടു പാലത്തിലൂടെയാണ് വാഹനങ്ങൾ പോയിരുന്നത്. മഴക്കാലത്ത് പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ ഉയരം കുറഞ്ഞ ബണ്ട് പാലത്തിനു മുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നതു പതിവായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]