
കോഴിക്കോട്∙ സിപിഎമ്മിന് കോർപറേഷൻ ഭരണം കറവപ്പശുവാണെന്നും വോട്ട് ചെയ്തു ഭരണത്തിലേറ്റിയ ജനങ്ങളെ കറിവേപ്പില പോലെയാണ് അവർ കണക്കാക്കുന്നതെന്നും ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.കോർപറേഷനിലെ അഴിമതിയും ദുർഭരണവും അവസാനിപ്പിക്കണമെന്നും കേന്ദ്ര വികസന പദ്ധതികൾ കോർപറേഷൻ അട്ടിമറിക്കുന്നതു നിർത്തണമെന്നും ആവശ്യപ്പെട്ട് ബിജെപിയുടെ സമരങ്ങളുടെ തുടക്കമായി കോർപറേഷൻ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമാണ കുംഭകോണം, നികുതി കുംഭകോണം, നിയമന കുംഭകോണം എന്നിങ്ങനെ കോടികളുടെ കുംഭകോണമാണ് കോർപറേഷനിൽ നടക്കുന്നത്. നഗരത്തിൽ നിയമം ലംഘിച്ച് കെട്ടിടങ്ങൾ പണിയാൻ കോടികളാണ് കൈക്കൂലി വാങ്ങുന്നത്.
കേന്ദ്ര വികസന പദ്ധതികൾ അട്ടിമറിക്കുകയും ചെയ്യുന്നു.
അമൃത് പദ്ധതി പ്രകാരമുള്ള മാലിന്യനിർമാർജന പദ്ധതി അട്ടിമറിച്ചത് സിപിഎമ്മും കോൺഗ്രസും ചേർന്നാണെന്നും കൃഷ്ണദാസ് പറഞ്ഞു.ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു അധ്യക്ഷനായിരുന്നു.
കെ.പി. ശ്രീശൻ, വി.ഉണ്ണികൃഷ്ണൻ, നവ്യ ഹരിദാസ്, ടി.വി.
ഉണ്ണികൃഷ്ണൻ, എം. സുരേഷ്, എൻ.പി.രാധാകൃഷ്ണൻ, കെ.
ഗണേഷ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]