
മുക്കം∙ അഗസ്ത്യൻമൂഴിയിലെ നഹ്ദി റസ്റ്ററന്റിൽ നിന്ന് 80,000 രൂപയുമായി മുങ്ങിയ നേപ്പാൾ സ്വദേശിയായ ജീവനക്കാരൻ ശ്രീജൻ ദമായിയെ(20) നാട്ടിലേക്കുള്ള യാത്രയിൽ പൊലീസ് പിടികൂടി. പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയിരുന്നു.
സൈബർ ടീമിന്റെ സഹായത്തോടെ പൊലീസ് ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ട്രെയിനിൽ ചെന്നൈയിൽ നിന്നു ഡൽഹിയിലേക്ക് സഞ്ചരിക്കുന്നതായി വിവരം കിട്ടി.
മുക്കം ഇൻസ്പെക്ടർ കെ.ആനന്ദിന്റെ നിർദേശ പ്രകാരം ആർപിഎഫിന്റെ സഹായത്തോടെ സീനിയർ പൊലീസ് ഓഫിസർമാരായ കെ.എം.അനീസ്,ലാലിജ് എന്നിവർ ജോ പെട്ടി എന്ന സ്ഥലത്ത് വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതൽ അന്വേഷണം പ്രതിയെ നാട്ടിലെത്തിച്ച ശേഷം നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]