
പുതുപ്പാടി ∙ ഈങ്ങാപ്പുഴയിലെ വാടക ക്വാർട്ടേഴ്സിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി ഓടപ്പള്ളം വള്ളുവാടി കരുമുള്ളത്ത് കെ.കെ.സാബു (53) ആണ് മരിച്ചത്.
സൗത്ത് ഈങ്ങാപ്പുഴയിൽ അടുത്ത് ആരംഭിച്ച ഹോട്ടലിൽ അസിസ്റ്റന്റ് മാനേജരാണ് സാബു. താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ നിന്ന് അടുത്ത ഹോട്ടലിലെ ജോലിക്കാരൻ കൂടിയായ സുഹൃത്തിന്റെ ക്വാർട്ടേഴ്സിൽ ഇന്നലെ രാവിലെ അഞ്ചരയോടെയാണ് എത്തിയത്.
എട്ടരയോടെ കിടന്നുറങ്ങി.
ഉച്ചക്ക് 12 മണിക്ക് സുഹൃത്ത് ജോലിക്ക് പോകാൻ നേരത്ത് വിളിച്ചപ്പോൾ അനക്കമില്ലാത്തതിനാൽ സംശയം തോന്നി ഡോക്ടറെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. താമരശ്ശേരി പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
പൈലി–സാറ ദമ്പതികളുടെ മകനാണ്. മകൻ സ്റ്റീവ്.
സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]