
ദേശീയപാതയിലെ സോയിൽ നെയ്ലിങ് : മണ്ണു തൂർന്ന് കിണർ അപകടത്തിൽ
വടകര ∙ ദേശീയപാതയിൽ പഴങ്കാവ് റോഡിനു സമീപം മണ്ണിടിച്ച സ്ഥലത്ത് സോയിൽ നെയ്ലിങ് നടത്തുന്നതിനോട് ചേർന്നുള്ള കിണർ അപകടത്തിൽ. മേച്ചേരി ആസ്യയുടെ വീട്ടുകിണറാണ് പടവുകൾ പൊട്ടി മണ്ണ് തൂർന്ന് അപകടത്തിലായത്.
മണ്ണു വീണ് വെള്ളം കലങ്ങി. ഒരു മാസം മുൻപ് ഇവിടെ കുഴിയുണ്ടാക്കിയപ്പോൾ കിണറിന് അപകടം പറ്റുമെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.എന്നാൽ ഈ ഭാഗത്ത് കമ്പികൾ അടിച്ചു കയറ്റില്ലെന്നായിരുന്നു നിർമാണ കമ്പനി ഉറപ്പ് നൽകിയത്.
ഇതിനിടെ, പ്രതിഷേധത്തെ തുടർന്ന് നിർത്തിയ പണി വീണ്ടും തുടങ്ങിയപ്പോൾ കിണറ്റിലും വീടിന്റെ പല ഭാഗത്തും വിള്ളലുണ്ടായി. ഇനിയും കുഴിച്ചാൽ കിണർ പൂർണമായും തകരും. ഇതിനെതിരെ എസ്ഡിപിഐയും റസിഡന്റ്സ് അസോസിയേഷനും പ്രതിഷേധം ഉയർത്തിയെങ്കിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പണി തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]