
സുപ്രീം കോടതി അഭിഭാഷകനും ചലച്ചിത്ര നിർമ്മാതാവുമായ കെ.എ. ദേവരാജൻ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും പ്രശസ്തനായ നിയമ വിദഗ്ദ്ധനും എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായ കെ. എ. ദേവരാജൻ അന്തരിച്ചു. പരേതയായ പി. ശാന്തയാണ് ഭാര്യ. മക്കൾ: ദിലീപ് രാജ് കെ. (സിവിൽ എൻജിനീയർ), അപർണ കെ. (അഡ്വക്കറ്റ്). മരുമക്കൾ: അരുണ രാജൻ (സിവിൽ എൻജിനീയർ), ധനേഷ് കെ. (അഡ്വക്കറ്റ്).
1952 ഏപ്രിൽ 23 ന് ജനിച്ച അഡ്വ. ദേവരാജൻ, നിയമം, സാഹിത്യം, പത്രപ്രവർത്തനം, സിനിമ എന്നീ മേഖലകളിൽ മുദ്രപതിപ്പിച്ചിരുന്നു. ഇന്റർനാഷണൽ കൗൺസിൽ ഓഫ് ജൂറിസ്റ്റ്സ് (ലണ്ടൻ), സുപ്രീം കോടതി ബാർ അസോസിയേഷൻ (ന്യൂഡൽഹി), നാഷണൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം, ദി ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം എന്നിവിടങ്ങളിൽ അംഗത്വം വഹിച്ചിട്ടുണ്ട്.കേരള ജുഡീഷ്യറിയിൽ 38 വർഷത്തെ പരിചയസമ്പത്തുള്ള അദ്ദേഹം സുപ്രീം കോടതി, കേരള ഹൈക്കോടതി, രാജ്യത്തുടനീളമുള്ള മറ്റ് കോടതികൾ എന്നിവിടങ്ങളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
കാലിക്കറ്റ് സർവകലാശാലയിലെ പൂർവ്വ വിദ്യാർഥിയായ അദ്ദേഹം സാഹിത്യത്തിൽ എംഎ, ബിഎഡ്, ബിജെ, ചരിത്രത്തിൽ ബിഎ, എൽഎൽബി തുടങ്ങി നിരവധി ബിരുദങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ എംജി സർവകലാശാലയിൽ നിന്ന് എൽഎൽഎം കോഴ്സും പൂർത്തിയാക്കി. സിവിൽ എൻജിനീയറിങ് സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
അഡ്വ. ദേവരാജൻ ഫിലിംസ് ഡിവിഷന്റെ പാനൽ പ്രൊഡ്യൂസറായി സേവനമനുഷ്ഠിച്ചു. എട്ട് കുട്ടികളുടെ സിനിമകളും മൂന്ന് ഫീച്ചർ ഫിലിമുകളും പൂമഴ, പാവ, പരിഭവം, അപർണയുടെ അമ്മ, സ്നേഹപൂർവ്വം തുടങ്ങിയ നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. വരാനിരിക്കുന്ന റിലീസുകൾ സ്വപ്നമാളിക, ചപ്പാണി എന്നിവയാണ്. യുഎസ്എ, ഫ്രാൻസ്, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലായി 28 രാജ്യാന്തര ചലച്ചിത്രമേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.