കൊയിലാണ്ടി∙ മിന്നൽ സിക്സർ ഗ്യാലറിയിൽ പതിക്കുമ്പോഴുള്ള ആവേശവും സന്തോഷവുമായിരുന്നു കൊയിലാണ്ടിയിലെ ‘ക്രിക്കറ്റ് വീട്ടിൽ’ കഴിഞ്ഞ ദിവസം! ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ആരാധകരുടെ മനസ്സു കവർന്ന സഞ്ജു സാംസൺ സുഹൃത്തും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ രോഹൻ കുന്നുമ്മലിന്റെ വീട്ടിൽ എത്തിയത് അപ്രതീക്ഷിതമായി.
വ്യാഴാഴ്ച വൈകിട്ടായിരുന്നു അപ്രതീക്ഷിത സന്ദർശനം. കേരള ടീമിലെ അക്ഷയ് ചന്ദ്രൻ, ഫാബിദ് ഫറൂഖ്, സൽമാൻ നിസാർ തുടങ്ങിയവരും സഞ്ജുവിനൊപ്പം രോഹന്റെ വീട്ടിലെത്തി. കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന സഞ്ജുവും രോഹനും തമ്മിൽ സഹോദരതുല്യമായ ബന്ധമാണ്.
രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച രോഹൻ, തനിക്കു മികച്ച മാർഗനിർദേശങ്ങളാണു സഞ്ജു തരാറുള്ളതെന്നു പലപ്പോഴും പറഞ്ഞിട്ടുണ്ട്. സഞ്ജുവും രോഹനും കേരള ടീമിലും രഞ്ജി ട്രോഫിയിലും മികച്ച കൂട്ടുകെട്ടും ഒരുക്കിയിട്ടുണ്ട്. കൊയിലാണ്ടി ആനക്കുളത്തെ രോഹന്റെ വീട്ടിലെത്തിയ സഞ്ജുവിനെ രോഹനും പിതാവ് സുശീൽ കുന്നുമ്മലും ചേർന്നാണു സ്വീകരിച്ചത്.
അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണു സഞ്ജു മടങ്ങിയത്. മുൻകൂട്ടി അറിയിക്കാതെയുള്ള വരവായതിനാൽ നാട്ടുകാരിൽ പലർക്കും പ്രിയതാരത്തെ നേരിൽ കാണാൻ കഴിഞ്ഞില്ല. സഞ്ജു എത്തിയ സമയം വീടിന്റെ പരിസരത്തുണ്ടായിരുന്ന യുവാക്കൾ വിഡിയോ പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെയാണു വിവരം പുറത്തറിഞ്ഞത്.
സ്വന്തം കാർ ഡ്രൈവ് ചെയ്താണു സഞ്ജു വന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

