കോഴിക്കോട് ∙ വയോജനങ്ങളുടെ അനുഭവ ജ്ഞാനം സാമൂഹിക പുരോഗതിക്ക് പ്രയോജനപ്പെടുത്തണമെന്ന് വയോജന കമ്മിഷൻ ചെയർപഴ്സൻ കെ.സോമപ്രസാദ്. സംസ്ഥാന വയോജന കമ്മിഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
60 വയസ്സിന് മുകളിൽ പ്രായമുള്ളവർ വീടുകളിൽ ഒതുങ്ങി കഴിയേണ്ടവരല്ലെന്നും അവരുടെ കഴിവുകളും അനുഭവസമ്പത്തും സമൂഹത്തിന് പ്രയോജനകരമായ വിധത്തിൽ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കേണ്ടതാണെന്നും ചെയർപഴ്സൻ അഭിപ്രായപ്പെട്ടു.
വയോജന പെൻഷൻ തുക ഉയർത്തുക, ട്രെയിൻ ടിക്കറ്റ് കൺസഷൻ പുനഃസ്ഥാപിക്കുക, വൃദ്ധസദനങ്ങളിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക, പകൽ വീടുകൾ സ്ഥാപിക്കുക, വയോജനങ്ങൾക്കായി പ്രത്യേക ലൈഫ് ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു.
വയോജന കമ്മിഷൻ സെക്രട്ടറി അബ്ദുൽ മജീദ് കക്കോട്ടിൽ, അംഗങ്ങളായ അമരവിള രാമകൃഷ്ണൻ, കെ.എൻ.കെ. നമ്പൂതിരി, വയോജന സേവന രംഗത്തെ വിദഗ്ധർ, ജില്ലാതല വയോജന കൗൺസിൽ അംഗങ്ങൾ, പെൻഷൻ സംഘടനാ ഭാരവാഹികൾ, വയോജന സംഘടന പ്രതിനിധികൾ, സ്ഥാപന മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

