താമരശ്ശേരി∙ ഒളിവിൽ നിന്നു നാമനിർദേശ പത്രിക നൽകി ജനവിധി തേടിയ ഫ്രഷ്കട്ട് വിരുദ്ധസസമര സമിതി ചെയർമാൻ കുടുക്കിൽ ബാബുവിനു മികച്ച വിജയം. അമ്പായത്തോട് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതോടെ നാട്ടിലെത്തി പ്രചാരണം നടത്താൻ ബാബുവിന് കഴിഞ്ഞിരുന്നില്ല.
ബാബുവിന്റെ അസാന്നിധ്യം അറിയിക്കാതെ യുഡിഎഫ് പ്രവർത്തകർ കയ്യും മെയ്യും മറന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു.
താമരശ്ശേരി പഞ്ചായത്ത് കരിങ്ങമണ്ണ വാർഡിൽ 225 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാബു ജയിച്ചത്. അമ്പായത്തോട് സംഘർഷത്തെ തുടർന്ന് വിദേശത്തേക്ക് പോയ ബാബു കോഴിക്കോട് എത്തി നാമനിർദേശ പത്രികയിൽ ഗസറ്റഡ് ഓഫിസർ മുമ്പാകെ ഒപ്പിട്ട് ദൂതൻ മുഖേന താമരശ്ശേരി പഞ്ചായത്തിൽ എത്തിച്ച സംഭവം പൊലീസിന് ഏറെ നാണക്കേട് ഉണ്ടാക്കിയിരുന്നു.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് സഹായിച്ചവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും ബാബുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാ കേസിലും ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ഇന്നോ നാളെയോ ബാബു വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്താൻ എത്തുമെന്നാണ് അറിയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

