‘മണ്ണാങ്കട്ട..തനിക്കൊക്കെ എപ്പൊഴും ഒരു കൊടി കയ്യിൽ കൊണ്ടു നടന്നാലെന്താ? പെട്ടന്നിങ്ങനെ ഒരു രക്തസാക്ഷിയെ കിട്ടിയാൽ അപ്പോ നമുക്ക് പുതപ്പിച്ചുകൂടേ ?’ ഓടിനടന്ന് സ്ഥാനാർഥിയെ ഒപ്പിക്കാനുള്ള നെട്ടോട്ടത്തിനിടെ വല്യേമാൻമാര് പരസ്പരം പറയുന്നത് ഇക്കാര്യമാണത്രേ ! ജയിക്കണ സീറ്റ് ഞമ്മക്ക് വേണം, തോക്കണ സീറ്റിലേക്ക് ഒരു രക്തസാക്ഷീനെ വേണം – അത്രയേ ഉള്ളൂ കാര്യം.
ഹങ്ങനെ നടക്കുമ്പളാണ്, ‘ആക്ഷനും കട്ടും’ പറഞ്ഞുപറഞ്ഞ് ഒരരുക്കായിരിക്കുന്ന സാറിനെ നേതാക്കമ്മാര് നോട്ടമിട്ടത്.
കുട്ടിമാമ വന്നപ്പോ ഞെട്ടിയ മാമനാണെന്നൊന്നും തൽക്കാലം നോക്കീല്ല. എന്റെ ചാത്തുണ്ണ്യായരേ എന്നുപറഞ്ഞ് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചങ്ങട് സ്വന്തമാക്കീന്നാണു കേട്ടത്.
32 സീറ്റ് തെകച്ച് കിട്ട്യാല് ഇങ്ങളാണു ഞമ്മളെ മേയറെന്നും പറഞ്ഞ് കറുത്ത ഗൗണ്‍ തുന്നിക്കാനുള്ള അളവുവരെ എടുപ്പിച്ചിട്ടുണ്ടത്രേ ! കറുത്ത ഗൗണാണെങ്കിലും നല്ല വേഷമല്ലേ.
‘വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ’ എന്നാണല്ലോ പണ്ട് മഹാകവി പാടീത് !
കൊറേ ദിവസമായി ഞമ്മടെ പാർട്ടീന്റെ വല്യാപ്പീസില് നടക്കുന്നത് കൂട്ടത്തല്ലാണോ അതോ സീറ്റ് ചർച്ചയാണോ എന്ന സംശയത്തിലാണ് ഐഎൻഎസ്പി മണ്ഡലം പ്രസിഡന്റായ ഞ്യാൻ. ബൈദുബായ് ഇതിനെടേല് മറ്റേ വല്യേമാന് ഒരു കിടിലോൽക്കിടിലം പണിയാണത്രേ സഹപ്രവർത്തകര്‍ കൊടുത്തത്.
തിരോന്തോരത്തേക്ക് പോവാനുള്ള ടിക്കറ്റെടുത്ത് പെട്ടി തയാറാക്ക്യ മനുഷ്യനായിരുന്നു.
മൂപ്പരെ പിടിച്ച് വാർഡിലേക്ക് മത്സരിപ്പിക്കാൻ ബാക്കിയുള്ളവര്‍ എടംവലം നിന്ന് പണിത് ! ‘വെള്ളിമൂങ്ങ’ മാമച്ചനെപ്പോലെ അങ്ങുകേറി വല്ല ആഭ്യന്തരമന്ത്രീമായാല് ഞമ്മളെ സഹപ്രവർത്തകർക്കല്ലേ അയിന്റെ കുറച്ചില് !ഹെന്തായാലും ഈ വാർഡിലെ സീറ്റ് എന്ന മണിച്ചിത്രത്താഴിട്ട് മൂപ്പരെ പൂട്ട്യേന്റെ സന്തോഷത്തില്‍ ചില സണ്ണിക്കുട്ടൻമാര് ‘അമ്പട
കേമ’ൻമാരായി ചിരിക്കുന്നുണ്ടെന്നാണ് അങ്ങാടിപ്പാട്ട്! അധികാരം കയ്യിലില്ലെങ്കിൽ പാർട്ടി തന്നെ ഒരു ശവമാണെന്ന് പണ്ട് കോട്ടപ്പള്ളി പറഞ്ഞിട്ടുണ്ടല്ലോ !
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

