ഫറോക്ക്∙ തദ്ദേശപ്പോരിന് വിസിൽ മുഴങ്ങിയതോടെ നഗരത്തിലെ ചുമരുകളിൽ സ്ഥാനാർഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും തെളിഞ്ഞു തുടങ്ങി. മുന്നണികളുടെ ആദ്യഘട്ട പട്ടികയിൽ ഇടം പിടിച്ചവരാണ് പരസ്യ പ്രചാരണവുമായി അങ്കത്തട്ടിലിറങ്ങിയത്.
സമൂഹമാധ്യമങ്ങൾ വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും സജീവമായി. 5 വർഷത്തിനു ശേഷം വീണ്ടുമൊരു തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോൾ പ്രചാരണ രംഗത്ത് മാറ്റങ്ങൾ ഏറെയുണ്ടായിട്ടുണ്ട്.
സാധാരണയുള്ള ചുമരെഴുത്ത്, നോട്ടിസ്, മൈക്ക് അനൗൺസ്മെന്റ് എന്നിവയ്ക്കു പുറമേ സമൂഹമാധ്യമങ്ങൾ വഴിയുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് സ്ഥാനാർഥികൾ ശ്രമിക്കുന്നത്. പ്രത്യേക ആപ്പ് ഉപയോഗിച്ച് വാർഡിലെ മുഴുവൻ വോട്ടർമാരെയും ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് തയാറാക്കി വരികയാണ്.
നാടാകെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തതോടെ മുന്നണികളിലും പ്രവർത്തകരിലും ചർച്ചകൾ സജീവമായി. പാട്ടും പറച്ചിലും വാഗ്ദാനങ്ങളുമായി മുന്നണികളും സ്ഥാനാർഥികളും കളംപിടിക്കാനായി രംഗത്തിറങ്ങുന്ന നാളുകളാണിനി.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ പ്രചാരണരംഗം ചൂടുപിടിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

