കോഴിക്കോട് ∙ ഉൽപന്നങ്ങൾ വീടുകളിലെത്തിക്കാൻ ‘സോഷ്യൽ സെല്ലർ’മാരെ നിയോഗിച്ച് കുടുംബശ്രീ. ഓരോ സിഡിഎസിന് കീഴിലുമുള്ള അയൽക്കൂട്ടങ്ങളിൽ നിന്നായി 25,000ത്തിൽ പരം കുടുംബശ്രീ സോഷ്യൽ സെല്ലർമാരാണ് നവംബർ ഒന്ന് മുതൽ ജില്ലയിൽ രംഗത്തിറങ്ങുക.
ഇവർക്ക് നേതൃത്വം നൽകാൻ ഓരോ സിഡിഎസിലും ഓരോ സ്വാശ്രയഗ്രാമം മെന്റർമാരെ നിയമിക്കും.
അയൽക്കൂട്ട പരിധിയിലെ വീടുകളിൽനിന്ന് കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ഓർഡർ ശേഖരിക്കുകയും എത്തിച്ചു നൽകുകയും ചെയ്യുകയാണ് ‘കുടുംബശ്രീ സോഷ്യൽ സെല്ലർ’മാർ ചെയ്യുക.
വിൽപനയ്ക്കനുസരിച്ച് ഇവർക്ക് കമ്മിഷൻ ലഭ്യമാക്കും. സ്വാശ്രയഗ്രാമം മെന്റർമാർക്ക് പ്രതിമാസം 15,000 രൂപയിലധികം വരുമാനവും ഉറപ്പാക്കും.
കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളുടെ വീടുകളിലും അയൽക്കൂട്ട പരിധിയിലെ മറ്റു വീടുകളിലും സ്ഥിരമായി മായവും കലർപ്പുമില്ലാത്ത ഉൽപന്നങ്ങൾ എത്തിച്ചു നൽകുകയും കുടുംബശ്രീ ഉൽപന്നങ്ങളുടെ ഉപഭോഗം ജനങ്ങളുടെ ശീലമാക്കി മാറ്റുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് കൂടുതൽ ഉൽപാദന യൂണിറ്റുകൾ ആരംഭിക്കാനാവുമെന്നും ഇതിലൂടെ വനിതകൾക്ക് കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന സ്വാശ്രയഗ്രാമം ക്യാംപെയ്നിന്റെ ഭാഗമായി 25,000 ൽ അധികം പേർക്ക് പദ്ധതിയിലൂടെ സ്ഥിരവരുമാനം ലഭ്യമാകും. മുഴുവൻ സിഡിഎസുകളിലും നവംബർ ഒന്നിന് ‘സ്വാശ്രയഗ്രാമം’ പ്രഖ്യാപനം നടക്കും.
കുടുംബശ്രീ അംഗങ്ങളും പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കുന്ന പ്രഖ്യാപന പരിപാടിക്ക് സിഡിഎസ് തലത്തിൽ സ്വാഗതസംഘങ്ങളും രൂപീകരിക്കും.
∙ സ്വാശ്രയഗ്രാമം മെന്റർമാർക്ക് പരിശീലനം
കുടുംബശ്രീ ഉൽപന്നങ്ങൾ വീടുകളിലെത്തിക്കാൻ നവംബർ ഒന്ന് മുതൽ ‘സോഷ്യൽ സെല്ലർ’മാരെ നിയോഗിക്കുന്നതിന് മുന്നോടിയായി കുടുംബശ്രീ സ്വാശ്രയഗ്രാമം മെന്റർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടന്ന പരിപാടി കുടുംബശ്രീ ഗവേണിങ് ബോഡി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.കെ.ലതിക ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.സി.കവിത അധ്യക്ഷയായി. അസി.
ജില്ലാ മിഷൻ കോഓർഡിനേറ്റർമാരായ പി. സൂരജ്, എസ്.കെ.
അതുൽ രാജ്, ജില്ലാ പ്രോഗ്രാം മാനേജർ എ. നീതു, സതീശൻ സ്വപ്നക്കൂട്, പ്രസാദ് കൈതക്കൽ എന്നിവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]