എലത്തൂർ ∙ കോരപ്പുഴ ആഴം കൂട്ടലിന്റെ പ്രവൃത്തിയുടെ ഭാഗമായി കനാലിലെ നീരൊഴുക്കു തടസ്സപ്പെട്ടതിനാൽ മണൽ കൊണ്ടു പോകുന്ന ലോറി നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ മുന്നോട്ട് എടുത്ത ലോറിയുടെ ചില്ല് നാട്ടുകാർ തകർന്നു. 3 ദിവസമായി അഴീക്കൽ, മാട്ടുവയൽ പ്രദേശത്ത് കൊതുകു ശല്യം രൂക്ഷമായിരുന്നു.
എന്നാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു കൃത്യമായ ഇടപെടൽ ഇല്ലാത്തതിനെ തുടർന്നു നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു.
കോരപ്പുഴ ആഴം കൂട്ടൽ പ്രവൃത്തിയുടെ ഭാഗമായി അഴീക്കൽ കനാലിൽ നീരൊഴുക്കു തടസ്സപ്പെട്ടു മലിനജലം കെട്ടിനിന്നു കൊതുകു ശല്യം രൂക്ഷമായിരുന്നു.
അഴീക്കൽ കനാലിൽ നീരൊഴുക്കു തടസ്സപ്പെട്ടതു ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ നടപടിയില്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രദേശവാസികൾ ലോറി തടഞ്ഞത്. ലോറികൾ കടന്നു പോകാൻ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ മാട്ടുവയലിൽ താൽക്കാലിക റോഡ് നിർമിച്ചിരുന്നു.
വെള്ളം പോകാൻ നാലു പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ മാട്ടുവയലിൽ പ്രദേശത്ത് നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ ചെളി നിറഞ്ഞു നിലയിലാണ്. ഇതു കാരണം കനാലിൽ നിന്നു നീരൊഴുക്ക് തടസ്സപ്പെട്ടു.നീരൊഴുക്ക് തടസ്സപ്പെടുത്തി നിർമിച്ച താൽക്കാലിക റോഡ് പൊളിച്ചു നീക്കാതെ മണൽ ലോറികൾ കടത്തി വിടില്ലെന്നു നാട്ടുകാർ നിലപാടെടുത്തു.
തുടർന്ന് എലത്തൂർ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയ ശേഷമാണു നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. മണൽ കൊണ്ടു പോകുന്നതു താൽക്കാലികമായി പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം താൽക്കാലികമായി നിർത്തി. അതേസമയം കൊതുകു നശീകരണത്തിനു 4 തവണ പുകയടി യന്ത്രം എത്തിച്ചെങ്കിലും സാങ്കേതിക തകരാറു കാരണം പ്രവൃത്തി നടന്നില്ല. വെള്ളിയാഴ്ച രാത്രി എത്തിച്ച യന്ത്രം ഉപയോഗിച്ച ഉടനെ തീ പിടിച്ചതിനാൽ പ്രവൃത്തി നിർത്തിവച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]