
മുക്കം ∙ സംസ്ഥാനപാതയിൽ മുക്കം –അരീക്കോട് റോഡിലെ പുതിയ മുക്കം പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. ഉടൻ പ്രവൃത്തി ആരംഭിക്കും.
പിഎംആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്. 7.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
നിലവിൽ ശോച്യാവസ്ഥയിലുള്ള പാലം പൊളിച്ചു നീക്കാതെയായിരിക്കും പുതിയ പാലത്തിന്റെ നിർമാണം. 7 കോടി രൂപ ചെലവഴിച്ചുള്ള മുക്കം സൗന്ദര്യവൽക്കരണ പദ്ധതിയിൽ പാലത്തിന് സമീപം നിർമിച്ച മിനി പാർക്കും പൊളിച്ചു മാറ്റാതെ പാർക്കിന്റെ എതിർവശത്താണ് പുതിയ പാലം നിർമിക്കുന്നത്.
കോടികൾ ചെലവഴിച്ച് സംസ്ഥാന പാത നവീകരിച്ചതോടെ റോഡുകളുടെ വീതി കൂടിയെങ്കിലും നിലവിലത്തെ പാലത്തിന് വീതി വളരെ കുറവായത് ഗതാഗത പ്രശ്നവും സൃഷ്ടിക്കുന്നു.പുതിയ പാലത്തിന് 3 സ്പാനുകളിലായി 7.8 മീറ്റർ വീതിയുണ്ടാകും.
7.5 മീറ്ററിൽ കാര്യേജ് വേയും 1.5 മീറ്ററിൽ നടപ്പാതയും ഉണ്ടാകും. നിലവിലുള്ള പാലത്തിൽ നടപ്പാതയില്ല.
ഇതുമൂലം കാൽനട യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നു.നിർമാണ പ്രവൃത്തികൾ എത്രയും വേഗത്തിൽ ആരംഭിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]