
വടകര ∙ ആയഞ്ചേരി പഞ്ചായത്ത് ഓഫിസ് പരിസരത്തു റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് 17 ലക്ഷം രൂപ അനുവദിച്ചു. ഇതുവഴി പോകുന്ന ബൈക്കുകൾ വെള്ളത്തിൽ വീഴുന്നതു പതിവായതിനു പുറമേ, നടന്നു പോകാൻ പറ്റാത്തതും കാരണം പഞ്ചായത്തിനെതിരെ സമര പരമ്പരയായിരുന്നു.
തുടർന്നു സർവകക്ഷി യോഗം വിളിച്ച് ഫണ്ട് ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ പ്രശ്നം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണു ഫണ്ട് ലഭ്യമായത്.
ഇതോടൊപ്പം മണ്ഡലത്തിലെ റോഡുകളിൽ വെള്ളം ഒഴിവാക്കാൻ കലുങ്ക് പണിയുന്നതിന് 40 ലക്ഷം രൂപയും അനുവദിച്ചതായി എംഎൽഎ അറിയിച്ചു.
തിരുവള്ളൂർ–ആയഞ്ചേരി റോഡിൽ മാങ്ങാട് ഭാഗത്ത് 10 ലക്ഷം രൂപയും നങ്ങീലക്കണ്ടിമുക്ക്–വളയന്നൂർ റോഡിൽ തകരാറായ കലുങ്ക് നവീകരിക്കുന്നതിന് 20 ലക്ഷം രൂപയും വട്ടോളി–പാതിരിപ്പറ്റ റോഡിൽ മലയിൽ പീടിക ഭാഗത്ത് തകരാറിലായ കലുങ്ക് പുനരുദ്ധരിക്കാൻ 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]