
കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ 10 ാം വാർഡിലെ ഹൈസ്കൂൾ – സിഎച്ച്സി റോഡരികിൽ സുരക്ഷാവേലി നിർമിക്കാത്തത് വാഹനങ്ങൾക്ക് അപകട ഭീഷണി.
ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള പഞ്ചായത്ത് റോഡിൽ 50 മീറ്റർ ദൂരത്തിലാണ് അപകടക്കെണി.കോൺക്രീറ്റ് റോഡിൽ നിന്നും വാഹനം അപകടത്തിൽപെട്ടാൽ 10 മീറ്ററോളം താഴ്ചയിലേക്കു വീഴും. ആശുപത്രിയിലേക്ക് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഈ റൂട്ടിൽ സഞ്ചരിക്കുന്നതാണ്.
വിദ്യാർഥികൾ ഉൾപ്പെടെ കാൽനട യാത്രയിലും അപകടത്തിന് സാധ്യതയുണ്ട്.പാത നിർമിച്ച് വർഷങ്ങളായിട്ടും സുരക്ഷാവേലി നിർമിക്കണമെന്നു ഗ്രാമസഭകളിൽ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിട്ടും പ്രശ്നപരിഹാരമാകുന്നില്ല.
റോഡരികിൽ അടിയന്തരമായി സുരക്ഷാവേലി നിർമിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]