
മുണ്ടിക്കൽതാഴം∙ തിരക്കേറിയ സമയങ്ങളിൽ മുണ്ടിക്കൽതാഴം പെരിങ്ങൊളം റോഡ് ജംക്ഷനിലും കാളാണ്ടിത്താഴം റോഡ് ജംക്ഷനിലും കാരന്തൂർ റോഡിലും മെഡിക്കൽ കോളജ് റോഡിലും ഉണ്ടാകുന്ന ഗതാഗത കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. പനാത്ത് താഴം– സിഡബ്ല്യുആർഡിഎം റോഡും മെഡിക്കൽ കോളജ് റോഡും ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്നുണ്ട്.
എന്നാൽ തിരക്കിന് ആനുപാതികമായി ഇരു റോഡും സംഗമിക്കുന്ന മുണ്ടിക്കൽതാഴം ഭാഗത്ത് കാര്യമായ വികസനവും ശാസ്ത്രീയ ഗതാഗത സംവിധാനവും ഇല്ലാത്തതാണ് കുരുക്കിന് പ്രധാന കാരണം.
മൂന്ന് പ്രധാന റോഡുകൾ സംഗമിക്കുന്ന പനാത്ത് താഴം റോഡ് ജംക്ഷനിൽ കൃത്യമായ ഗതാഗത ക്രമീകരണവും ട്രാഫിക് സർക്കിളും ഇല്ലാത്തത് മൂലം ബസുകൾ അടക്കം വലിയ വാഹനങ്ങൾ എത്തിയാൽ അപകടം ഒഴിവാക്കാൻ മാറി നിൽക്കുക മാത്രമാണ് ആശ്രയം. മുണ്ടിക്കൽതാഴം– സിഡബ്ല്യുആർഡിഎം ജംക്ഷനിലും തിരക്കിന് ആനുപാതികമായി റോഡിന് വിസ്തൃതി ഇല്ലാത്തതും വിവിധ റോഡുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് കൃത്യമായ ശാസ്ത്രീയ ക്രമീകരണവും ഇല്ലാത്തതും റോഡരികിലെ പാർക്കിങ്ങും മൂലം ഗതാഗത കുരുക്ക് ഏറെ സമയം തുടരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]