കോഴിക്കോട്∙ റെയിൽപാളത്തിൽ വിദ്യാർഥികളുടെ വിഡിയോ ചിത്രീകരണം. ഇന്നലെ വൈകിട്ടാണ് വിദ്യാർഥികൾ കൂട്ടം ചേർന്നു റെയിൽവേ പാളത്തിൽ നിന്നു ഫോണിൽ വിഡിയോ ഷൂട്ട് ചെയ്യുന്നതുകണ്ട
നാട്ടുകാർ പ്രകോപിതരായത്. സിഎച്ച് മേൽപാലത്തിനു സമീപം ഇരട്ട
റെയിൽ പാളത്തിൽ നിന്നാണ് യൂണിഫോമിൽ പെൺകുട്ടികളും ആൺകുട്ടികളും ചേർന്നു വിഡിയോ ചിത്രീകരിച്ചത്.
മറ്റൊരു വിദ്യാർഥി റെയിൽവേ സുരക്ഷാ വേലിയിൽ കയറിയും വിഡിയോ ചിത്രീകരിച്ചു. കഴിഞ്ഞ വർഷം ഈ ഭാഗത്ത് വിദ്യാർഥികൾ റെയിൽ പാളത്തിലൂടെ സ്കൂട്ടർ കയറ്റിയപ്പോൾ ട്രെയിനിടിച്ചിരുന്നു.ഈ ഭാഗത്ത് തുടരെ അപകടം ഉണ്ടായ സാഹചര്യത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മുതൽ വെസ്റ്റ്ഹിൽ വരെ പാളത്തിനു ഇരു ഭാഗവും റെയിൽവേ സുരക്ഷാ വേലികെട്ടിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]