
വടകര∙ മത്സ്യബന്ധനത്തിന് ഭീഷണിയായി കടൽ മാക്രികൾ. മത്സ്യക്കൂട്ടങ്ങളോടൊപ്പം കടൽ മാക്രി കടന്നു കയറിയതോടെ മത്സ്യബന്ധനം ഉപേക്ഷിക്കേണ്ട
അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. വലയെറിഞ്ഞാൽ മത്സ്യങ്ങൾക്കൊപ്പം അകപ്പെടുന്ന ഇവറ്റകൾ മൂർച്ച ഏറിയ പല്ല് ഉപയോഗിച്ച് വല കീറി കടന്നുകളയുന്നു.
നൂറു കണക്കിന് മാക്രികളാണ് മത്സ്യക്കൂട്ടത്തോടൊപ്പം വലയിൽ അകപ്പെടുന്നത്. ഇവ മുഴുവൻ ചേർന്ന് കരണ്ടാൽ വല ഉപയോഗ ശൂന്യമായി മാറും.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യ മേഖല സജീവമാകുന്നതിന് ഇടയിലാണ് പേത്ത എന്ന് തൊഴിലാളികൾ വിളിക്കുന്ന കടൽ മാക്രികളുടെ പ്രശ്നം.വലിയ ഇൻബോർഡ് വള്ളത്തിൽ കടലിൽ പോകുന്നവർ വല എറിഞ്ഞ ശേഷം തിരിച്ച് വള്ളത്തിൽ കയറ്റാൻ 2 മണിക്കൂർ എങ്കിലും എടുക്കും. അതിനിടയിൽ വലയിൽ മാക്രികൾ കുടുങ്ങിയാൽ പെട്ടതു തന്നെ.
ഇൻബോർഡ് വള്ളത്തിലെ വലയ്ക്ക് 15 ലക്ഷം രൂപ വില വരും. കാലാവസ്ഥ വ്യതിയാനം മൂലം ആവാസ വ്യവസ്ഥയിൽ ഉണ്ടായ മാറ്റമാണ് കടൽ മാക്രി ശല്യം കൂടാൻ കാരണമെന്നാണ് പഴമക്കാർ പറയുന്നത്.
ധനസഹായം നൽകണം
വടകര∙ കടൽമാക്രി ശല്യം മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് അർഹമായ ധനസഹായം നൽകണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി പ്രസിഡന്റ് സതീശൻ കുരിയാടി ആവശ്യപ്പെട്ടു.
സർക്കാർ പ്രഖ്യാപിച്ച മത്സ്യബന്ധന നിരോധന കാലത്തെ നഷ്ടപരിഹാരമായ വേതനം ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]