
കോഴിക്കോട് ∙ സിറ്റി സോഷ്യൽ പൊലീസിങ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കോ ഓർഡിനേറ്റർമാരുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ.
പവിത്രൻ ഉദ്ഘാടനം ചെയ്തു. എഎസ്പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രിവദാസൻ മുഖ്യാതിഥിയായി.
കോഴിക്കോട് സിറ്റി ജനമൈത്രി പ്രൊജക്ട് എഡിഎൻഒ ഉമേഷ് നന്മണ്ട, ഐഎച്ചആർഡി കോമേഴ്സ് വിഭാഗം മേധാവി കെ.ഷാഹിദ, സാമൂതിരി ഹയർ സെക്കൻററി സ്കൂൾ ഹയർ സെക്കൻഡറി അധ്യപകൻ ഹരീന്ദ്രനാഥ്. സോഷ്യൽ പൊലീസിങ് ഡിവിഷൻ എഡിഎൻഒ പ്രേമൻ മുചുകുന്ന്, വനിത സെൽഫ് ഡിഫൻസ് മാസ്റ്റർ ട്രെയിനർ പി.കെ.
റസീന തുടങ്ങിയവർ സംസാരിച്ചു. 200 ഓളം കോഓർഡിനേറ്റർമാർ യോഗത്തിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]