
അധ്യാപക നിയമനം
വേളം∙ അരമ്പോൽ ഗവ എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് 11ന്. പുതുപ്പാടി∙ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്സ് (സീനിയർ), സുവോളജി (സീനിയർ), മാത്തമാറ്റിക്സ് (ജൂനിയർ) എന്നീ അധ്യാപക തസ്തികകളിലേക്ക് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.കൂടിക്കാഴ്ച18ന് രാവിലെ 11ന് ചെമ്മരംപറ്റയിലെ ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ.
സംസ്കൃത പഠനം
നന്മണ്ട
∙ കാലടി സംസ്കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമായ കരുണാറാം എയുപി സ്കൂളിൽ സൗജന്യ സംസ്കൃത പഠന കോഴ്സ് തുടങ്ങുന്നു. 7907921705.
സൗജന്യ യോഗ ക്ലാസ്
കോഴിക്കോട് ∙ പാവമണി റോഡ് സത്യാനന്ദ േയാഗ റിസർച്ച് സെന്ററിൽ ഇന്നു മുതൽ വൈകിട്ട് 4നും 5.30നും സൗജന്യ യോഗ ക്ലാസ് തുടങ്ങും.
6238263657.
ബോഡി ബിൽഡിങ് ചാംപ്യൻഷിപ് ജനുവരിയിൽ കോഴിക്കോട്ട്
കോഴിക്കോട്∙ കേരള അത്ലറ്റ് ഫിസിക്കൽ അലയൻസ് (കാപാ) ബോഡി ബിൽഡിങ് ചാംപ്യൻഷിപ് ജനുവരി 10,11 തീയതികളിൽ കോഴിക്കോട്ട് നടക്കും. തമിഴ്നാട്ടിൽ നടക്കുന്ന സൗത്ത് ഇന്ത്യ മത്സരം, ബെംഗളൂരുവിൽ നടക്കുന്ന മിസ്റ്റർ ഇന്ത്യ മത്സരം എന്നിവയിലേക്കുള്ള സംസ്ഥാന ടീമിനെ ഈ മത്സരത്തിൽ നിന്നാണ് തിരഞ്ഞെടുക്കുക. സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, ട്രാൻസ്ജെൻഡേഴ്സ്, വികലാംഗർ എന്നിവർക്ക് പ്രത്യേക മത്സരവുമുണ്ടാകുമെന്ന് കാപാ സംസ്ഥാന സെക്രട്ടറി എഡ്വിൻ വിൽസണും സംസ്ഥാന പ്രസിഡന്റ് രാജീവ് സിദ്ധാർഥും അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]