
കോഴിക്കോട് ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോളജ് ട്രാൻസ്ഫർ വഴി പ്രവേശനം
വടകര∙ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഡിഗ്രി കോഴ്സുകളിൽ 3, 5 സെമസ്റ്ററുകളിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് കോളജ് ട്രാൻസ്ഫർ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 9447007907.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ്
വടകര∙ എളമ്പിലാട് എംഎൽപി സ്കൂൾ ആയുർ മന്ത്ര ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നാളെ 9 മുതൽ 3 വരെ നടക്കും. 9446527948.
അധ്യാപക നിയമനം
വടകര∙ മടപ്പള്ളി ഗവ. കോളജിൽ മലയാളം വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച 19ന് 10.30ന്. 9188900231.
ഇഗ്നോ പ്രവേശനം
വടകര∙ ഇഗ്നോ ജൂലൈ അക്കാദമിക് സെഷനിലേക്ക് പ്രവേശനത്തിന് ഓൺലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ 2, 3 വർഷത്തെ തുടർ പഠനത്തിന് പുനർ റജിസ്ട്രേഷന്റെ അവസാന തീയതി 30 . 0496–2525281.
അധ്യാപക നിയമനം
പൂനൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഹിസ്റ്ററി താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 16ന് രാവിലെ 9.30ന്.
കട്ടാങ്ങൽ∙ ദയാപുരം റസിഡൻഷ്യൽ സ്കൂളിൽ പ്രൈമറി വിഭാഗം ഗണിതശാസ്ത്ര അധ്യാപക കൂടിക്കാഴ്ച 16ന് രാവിലെ 8.30ന് സ്കൂൾ ഓഫിസിൽ. 9497649969.
അറബിക് അധ്യാപകൻ
താമരശ്ശേരി∙ പള്ളിപ്പുറം ചാലക്കര ജിഎംയുപി സ്കൂളിൽ യുപിഎസ്ടി അറബിക് അധ്യാപക അഭിമുഖം 16 ന് 10.30ന് സ്കൂൾ ഓഫിസിൽ. 0495 2224824.
ജില്ലാ കളരി ചാംപ്യൻഷിപ് നാളെ
കോഴിക്കോട്∙ ഭാരതീയ പാരമ്പര്യ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ ജില്ലാ കളരി ചാംപ്യൻഷിപ് നാളെ ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് ടി.സുധാകരൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് വി.പി.മോഹനൻ അധ്യക്ഷനായിരിക്കും.
വാർഡ് വിഭജനം:ഹിയറിങ് 24ന്
കോഴിക്കോട്∙ ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശം സംബന്ധിച്ച് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് ഡീലിമിറ്റേഷൻ കമ്മിഷന് പരാതി സമർപ്പിച്ചവരുടെ ഹിയറിങ് 24നു രാവിലെ 9 മുതൽ ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. കോഴിക്കോട് ജില്ലയിൽ 119, മലപ്പുറത്ത് 74, വയനാട് 31, കണ്ണൂർ 77, കാസർകോട് 60 എന്നിങ്ങനെയാണ് പരാതികൾ. സംസ്ഥാനത്തെ വിവിധ ജില്ലകളെ 3 മേഖലകളായി തിരിച്ചാണ് ഹിയറിങ് നടത്തുന്നത്. 131 ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നായി ആകെ 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്കുകളിൽനിന്ന് പരാതികളില്ല.