വിഷുവിന് നാട്ടിലേക്ക് പുറപ്പെട്ടവർക്ക് പക്രംതളം ചുരത്തിൽ ‘പണികൊടുത്ത്’ കെഎസ്ആർടിസി
തൊട്ടിൽപാലം∙ വയനാട്ടിലേക്കുള്ള പക്രംതളം ചുരത്തിൽ കെഎസ്ആർടിസി ബസ് കേടായി മണിക്കൂറുകളോളം വാഹന ഗതാഗതം നിലച്ചതോടെ യാത്രക്കാർ വലഞ്ഞു. 13ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വയനാട്ടിലേക്കു പോയ ബസ് ചുങ്കക്കുറ്റിയിൽ ആക്സിൽ പൊട്ടി കേടായത്.
റോഡിന്റെ മധ്യഭാഗത്ത് നിന്നു പോയതിനാൽ ചെറിയ വാഹനങ്ങൾക്ക് ഒഴികെ പോകാനും പറ്റാത്ത അവസ്ഥയായി. ഇരുഭാഗത്തുനിന്നും എത്തിയ വാഹനങ്ങൾ 5 മണിക്കൂറിലേറെ ചുരത്തിൽ കുരുങ്ങിക്കിടന്നു.
തൊട്ടിൽപാലം ഡിപ്പോയിൽ നിന്നു മെക്കാനിക്കുകൾ എത്തി തകരാർ പരിഹരിച്ച് 5 മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. യാത്രക്കാർ കിലോമീറ്ററുകൾ നടന്നാണ് വയനാട്– തൊട്ടിൽപാലം ഭാഗത്തേക്കു പോയത്.
ടാക്സി ജീപ്പുകൾ സർവീസ് നടത്തിയത് യാത്രക്കാർക്ക് അനുഗ്രഹമായി. വിഷുവിന് ബെംഗളൂരു, മൈസൂരു, വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു നാട്ടിലേക്കു പുറപ്പെട്ടവർ ഏറെ വലഞ്ഞു.
ഒട്ടേറെ വാഹനങ്ങളാണ് ചുരം റോഡിന്റെ ഇരുഭാഗത്തും കുരുങ്ങിക്കിടന്നത്. തൊട്ടിൽപാലം, വെള്ളമുണ്ട
പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കാലപ്പഴക്കം കാരണമാണ് ചുരം കയറുന്ന ബസുകൾ യാത്രയ്ക്കിടെ കേടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

