
രാമനാട്ടുകര നിസരി ജംക്ഷനിൽ വാഹനം ഇടിച്ചു സുരക്ഷാ ബാരിക്കേഡ് തകർന്നു
രാമനാട്ടുകര ∙നിസരി ജംക്ഷനിൽ ദേശീയപാത സർവീസ് റോഡ് പ്രവേശന ഭാഗത്തു സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡ് വാഹനം ഇടിച്ചു തകർന്നു. നഗരത്തിൽനിന്നു വരുന്ന വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിയുന്ന ഭാഗത്തെ ചാലിനു സമീപം സ്ഥാപിച്ച ക്രാഷ് ബാരിക്കേഡാണു കഴിഞ്ഞ രാത്രി നശിച്ചത്.
ഇതോടെ ജംക്ഷനിൽ വീണ്ടും അപകട ഭീഷണിയായി.
ഒന്നര മീറ്റർ ആഴത്തിലുള്ള ചാലിനു സമീപം കഴിഞ്ഞ ദിവസമാണ് ഇരുമ്പ് ബാരിക്കേഡ് നിർമിച്ച് സുരക്ഷ ഒരുക്കിയത്. വലിയ വാഹനങ്ങൾ ജംക്ഷൻ കടന്നു പോകുമ്പോൾ തട്ടിയാകും ബാരിക്കേഡ് നശിച്ചതെന്നാണു നിഗമനം.
ട്രക്കുകൾ ഉൾപ്പെടെ കടന്നു പോകുമ്പോൾ റോഡ് ഭാഗം ഇടിയാനും സാധ്യതയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]