കോഴിക്കോട് ∙ ഓട്ടോറിക്ഷ മേൽക്കൂരയാക്കി തെരുവിൽ താമസിക്കേണ്ടി വന്ന വി.അനിൽകുമാറിന്റെയും രമ്യയുടെയും കുടുംബത്തിന് മലബാർ ഗോൾഡ് എക്സി. ഡയറക്ടർ എ.കെ.ഫൈസൽ പുതിയ വീടു നിർമിച്ചു നൽകുന്നതിന്റെ രേഖകൾ കൈമാറി.
കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിൽ ഫൈസലിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകൾ നടക്കുന്നതിനൊപ്പമാണ് അനിൽകുമാറിനും കുടുംബത്തിനുമുള്ള വീടുനിർമാണത്തിന്റെ രേഖകളുടെ കൈമാറ്റച്ചടങ്ങും നടത്തിയത്. ഓട്ടോയിൽ താമസിക്കുന്ന ദമ്പതികളെക്കുറിച്ച് ‘മലയാള മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതു വായിച്ചാണ് ഫൈസൽ ഈ കുടുംബത്തിനും സ്ഥലം വാങ്ങി വീടുനിർമിച്ചു നൽകാൻ തീരുമാനിച്ചത്.
ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ അൻസീർ, നസീമ എന്നിവരുടെ വിവാഹവും നടത്തി. വിവാഹത്തിന് പാണക്കാട് മുനവറലി തങ്ങൾ കാർമികത്വം വഹിച്ചു.
മലബാർ ഗോൾഡ് ചെയർമാൻ എം.പി.അഹമ്മദ്, പാണക്കാട് ബഷീറലി തങ്ങൾ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി, മൈജി ചെയർമാൻ എ.കെ.ഷാജി, ജിടെക് ഉടമ മെഹറൂഫ് മണലൊടി, എ.കെ.ഹസ്സൻകുട്ടി, അംബിക രമേഷ് (ആർജി ഗ്രൂപ്പ്) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വീടു നിർമിക്കാനുള്ള സ്ഥലം വാങ്ങി ആറു മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണു ശ്രമം.
അതുവരെ കുടുംബത്തിനു താമസിക്കാൻ മായനാടിനു സമീപം മുണ്ടിക്കൽത്താഴത്ത് ഫ്ലാറ്റ് വാടകയ്ക്കെടുത്തു കൈമാറി. വീടുനിർമാണം പൂർത്തിയാവുന്നതുവരെ ഇതിന്റെ വാടക നൽകും.
ഇതിന്റെ രേഖകളും കുടുംബത്തിനു കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

