മുക്കം∙ സംസ്ഥാന പാതയിൽ മുക്കം–അരീക്കോട് റോഡിൽ നെല്ലിക്കാപറമ്പിൽ വീണ്ടും അപകട മരണം.
നെല്ലിക്കാപറമ്പ് എയർപോർട്ട് റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു തൃക്കളയൂർ ക്ഷേത്രം മേൽശാന്തി ഓമശ്ശേരി നടുകിൽ സ്വദേശി കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി (63) ആണു മരിച്ചത്. വിവിധ വകുപ്പുകൾ ഡെത്ത് സ്പോട്ട് ആയി കണ്ടെത്തിയ സ്ഥലത്താണ് വീണ്ടും അപകടം. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ മോട്ടർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ
മുക്കം –അരീക്കോട് റോഡിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. അപകടങ്ങൾ പതിവായ നോർത്ത് കാരശ്ശേരി, മാടാപുറം, ഓടത്തെരുവ്, കറുത്തപറമ്പ്, എയർപോർട്ട് കവല, വലിയപറമ്പ്, ഗോതമ്പ് റോഡ് ഭാഗങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. കെഎസ്ടിപി അധികൃതരും നെല്ലിക്കാപറമ്പ് സന്നദ്ധ സംഘടന പ്രവർത്തകരും പരിശോധനയിൽ പങ്കെടുത്തു.
റിപ്പോർട്ട് ഇതുവരെ നൽകിയിട്ടില്ലെന്നാണു വിവരം.
ഒരു മാസത്തിനിടെ ഒട്ടേറെ അപകടങ്ങളാണ് സംസ്ഥാന പാതയുടെ വിവിധ ഭാഗങ്ങളിൽ നടന്നത്. നോർത്ത് കാരശ്ശേരിക്ക് സമീപവും കറുത്തപറമ്പ്, വലിയപറമ്പ് ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അപകടങ്ങൾ നടന്നു. മുക്കം–അരീക്കോട്, മുക്കം –ഓമശ്ശേരി റോഡുകളിലാണ് അപകടങ്ങൾ ഏറെയും.
റോഡ് നവീകരണത്തിലെ അപാകതയാണ് അപകടങ്ങൾക്കു കാരണമെന്നു നാട്ടുകാർ പരാതിപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

