കോഴിക്കോട് ∙ സർക്കാരിൽ സമ്മർദം ചെലുത്താൻ സംഘടനകൾ അനിവാര്യമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആഡ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ്. കോഴിക്കോട്ട് കാലിക്കറ്റ് ചേംബറിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബായ് ജീവിതത്തിന്റെ തുടക്കകാലം ജ്വല്ലറി വ്യാപാരികളുടെ കൂട്ടായ്മ രൂപീകരിച്ച് അവിടത്തെ സർക്കാരിൽ സമ്മർദം ചെലുത്തി വ്യാപാരികൾക്ക് ഗുണം ചെയ്ത കാര്യം അദ്ദേഹം അനുസ്മരിച്ചു. വ്യാപാരികൾക്ക് ചേംബർ പോലുള്ള സംഘടനകൾ ഒട്ടേറെ നല്ല കാര്യങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേംബർ പ്രസിഡന്റായി എ.പി.അബ്ദുല്ലക്കുട്ടിയും ബോബിഷ് കുന്നത്ത് (സെക്രട്ടറി), അർഷാദ് ആദി രാജ (ട്രഷറർ), പി.എം.
ഷാനവാസ് (വൈസ് പ്രസിഡന്റ്), സുന്ദർ രാജുലു (ജോയിന്റ് സെക്രട്ടറി) ഉൾപ്പെട്ട ഭരണ സമിതിയാണ് ചുമതലയേറ്റത്.
മുൻ പ്രസിഡന്റുമാരായ ഡോ. കെ.മൊയ്തു, എം.മുസമ്മിൽ, ഐപ്പ് തോമസ്, സുബൈർ കൊളക്കാടൻ, മുൻ സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]