കോഴിക്കോട് ∙ ഭിന്നശേഷി നിയമത്തിന്റെ പേരിൽ നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരും അഞ്ചു വർഷം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ നോഷനലായി അംഗീകാരം ലഭിച്ച അധ്യാപകരും വ്യാജ ഭിന്നശേഷിക്കാരുടെ കടന്നു കയറ്റം മൂലം ജോലി ലഭിക്കാത്ത യഥാർഥ ഭിന്നശേഷിക്കാരും ചേർന്ന് കോഴിക്കോട് കലക്ടറേറ്റിലേക്ക് ധർണയും റാലിയും നടത്തി. ധർണ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇരുപത്തിഅയ്യായിരം അധ്യാപകരെ പട്ടിണി ആക്കാൻ കാരണമെന്നും ഇനിയും അധ്യാപകരെ ശമ്പളം നൽകാതെ തെരുവിൽ ഇറക്കിയാൽ കോൺഗ്രസും യുഡിഎഫും അധ്യാപകർക്കൊപ്പം അണിനിരക്കുമെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു.
നിരവധി തെളിവുകൾ ലഭിച്ചിട്ടും വ്യാജ ഭിന്നശേഷിക്കാർക്ക് എതിരെ നടപടി എടുക്കാത്ത സർക്കാരിന് എതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ വീട്ടിൽ തൊഴുത്ത് കെട്ടാൻ 30 ലക്ഷത്തിൽ അധികം രൂപ ചെലവഴിച്ച സർക്കാർ ഈ അധ്യാപകരുടെ കാര്യത്തിൽ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.
യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഖജനാവിൽ എലി പെറ്റു കിടക്കുന്ന അവസ്ഥയാണെന്ന് അബിൻ വർക്കി പറഞ്ഞു. എൻഎസ്എസിനു ലഭിച്ച സമാന ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് മറ്റ് അധ്യാപകർക്കും ലഭിച്ചിട്ടും അത് നായർ സർവീസ് സൊസൈറ്റിക്ക് മാത്രമായി മാറ്റിയ സർക്കാരിന്റെ പക്ഷപാത നിലപാടിനെതിരെ അധ്യാപകർ കുഴികുത്തി കുമ്പിളിൽ കഞ്ഞി ഒഴിച്ചു കുടിച്ചു പ്രതിഷേധിച്ചു.
വ്യാജന്മാരെ കുത്തിക്കേറ്റി യഥാർഥ ഭിന്നശേഷിക്കാരെ സർക്കാർ വഞ്ചിക്കുകയാണെന്ന് ഭിന്നശേഷി സംഘടനയായ ഡിഎപിഎൽ സംസ്ഥാന സെക്രട്ടറി അസീസ് നമ്പ്രത്തുക്കര ആരോപിച്ചു.
ആധുനിക കാലത്തും ഇരട്ട നീതി മാത്രം നൽകുന്ന സർക്കാർ നിലപാടിനെതിരെ അധ്യാപകർ പകൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.
വിവിധ വിദ്യാർഥി സംഘടനാ നേതാക്കന്മാർക്ക് അധ്യാപകരുടെ സങ്കടഹർജി സമർപ്പിച്ചു. ഇനിയും അധ്യാപക ദ്രോഹ നിലപാടുമായി സർക്കാർ മുന്നോട്ടു പോകുകയാണെങ്കിൽ വിദ്യാർഥികളും തെരുവിൽ ഇറങ്ങുമെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, എബിവിപി ദേശീയ എക്സിക്യൂട്ടീവ് അംഗം യദു കൃഷ്ണൻ എന്നിവർ പറഞ്ഞു.
കേരള എയ്ഡഡ് ടീച്ചേഴ്സ് കലക്ടീവും നോഷനൽ ടീച്ചേഴ്സ് കലക്ടീവും കെഎൻഎടിഎയും സംയുക്തമായാണ് അധ്യാപക സമര സംഗമം സംഘടിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]