ഓഫിസ് അറ്റൻഡന്റ്:
കോഴിക്കോട് ∙ കോവൂർ ഗവ.മെഡിക്കൽ കോളജ് ക്യാംപസ് എച്ച്എസ്എസിൽ ഓഫിസ് അറ്റൻഡന്റ് താൽക്കാലിക ഒഴിവിലേക്ക് നാളെ രാവിലെ 11ന് അഭിമുഖം. 04952355327.
മഹാ ധന്വന്തരി പൂജ 19ന്
കോഴിക്കോട് ∙ തളി മഹാ ഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ധന്വന്തരി ജയന്തി ദിനമായ 19ന് ‘മഹാ ധന്വന്തരി പൂജയും അമൃതധന്വന്തരി ഹോമവും’ നടക്കും. 9446503460.
യുഡിഎഫ് ജാഥ ഇന്ന്
പേരാമ്പ്ര ∙ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ജനകീയ മുന്നേറ്റ ജാഥ ഇന്ന് വൈകിട്ട് 5ന് കോടേരിച്ചാലിൽ തുടങ്ങും.
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. വികസന സദസ്സ് ഇന്ന്
മുക്കം ∙ നഗരസഭയുടെ വികസന സദസ്സ് ഇന്ന് 10ന് ഓർഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തിൽ നടക്കും.
നഗരസഭയുടെയും സർക്കാരിന്റെയും വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് അഭിപ്രായം ലഭ്യമാക്കുകയാണ് ലക്ഷ്യം. നഗരസഭയുടെ ഭാവി വികസനത്തിനുള്ള ആശയങ്ങളും നിർദേശങ്ങളും സ്വീകരിക്കും.
ഇന്ന് 10 ന് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കുമെന്ന് നഗരസഭാധ്യക്ഷൻ പി.ടി.ബാബു, ഉപാധ്യക്ഷ കെ.പി.ചാന്ദ്നി, സ്ഥിരം സമിതി അധ്യക്ഷ പ്രജിത പ്രദീപ് എന്നിവർ പറഞ്ഞു.നഗരസഭയിലെ മുഴുവൻ ആസ്തികളും ഡിജിറ്റലൈസ് ചെയ്ത ദൃഷ്ടി പദ്ധതിയുടെ ഉദ്ഘാടനവും നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

