കട്ടാങ്ങൽ∙ കട്ടാങ്ങൽ – കമ്പനിമുക്ക് റോഡിൽ എൻഐടി കിഴക്കൻ ക്യാംപസിന് മുൻപിൽ ആളെ വീഴ്ത്തുന്ന കുഴി നാട്ടുകാർ അടച്ചു. കുഴിയൽ ഇരുചക്ര വാഹന യാത്രക്കാരും ഓട്ടോ അടക്കമുള്ള വാഹനങ്ങളും ചാടി അപകടം പതിവായതോടെ അധികൃതരോട് ഒട്ടേറെത്തവണ പരാതിപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
റോഡിൽ ഈ ഭാഗത്ത് വേഗത്തടയും കുഴിയും അടുത്തടുത്തു വന്നതോടെ ഗതാഗതക്കുരുക്കും പതിവാണ്.
യാത്രാദുരിതം പതിവായതോടെ നാട്ടുകാർ സ്വന്തം നിലയിൽ കുഴി കോൺ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രി തിരക്കൊഴിഞ്ഞപ്പോഴാണു കുഴി നികത്തിയത്.
പൊതുപ്രവർത്തകരായ ഷരീഫ് മലയമ്മ, കെ.നിസാർ, കെ.പി.മുനീർ, രതീഷ് മേലേകുന്നത്ത്, ആഷിഖ് നിരൂട്ടിപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]