
കോഴിക്കോട് ∙ ഭരണഘടനാ സംവിധാനം തകർക്കുന്ന നിലപാട് ആണ് രാഹുൽ ഗാന്ധിയും കോൺഗ്രസും നടത്തുന്നതെന്ന് ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ആരോപിച്ചു. സുപ്രീം കോടതിയെ വിമർശിച്ച പ്രിയങ്കയും തിരഞ്ഞെടുപ്പ് കമ്മീഷനെ അവഹേളിക്കുന്ന രാഹുലും ഭരണഘടന സംവിധാനങ്ങളെ തകർക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.
അഴിമതിയിൽ രാജ്യത്തെ കൊള്ളയടിച്ച കോൺഗ്രസ് സർക്കാറിനെ മൂന്ന് തവണയായി ജനങ്ങൾ ഭരണത്തിൽ നിന്നും പുറത്താക്കിയതിൽ മനംനൊന്ത് രാഹുൽ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. നടക്കാവ് മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തിരംഗയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നടക്കാവ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.സുശാന്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രവീൺ തളിയിൽ, കെ.പി. പ്രമോദ്, എൻ.
പി.രാധാകൃഷ്ണൻ, ജില്ലാ ഭാരവാഹികളായ ജഗനാഥൻ, ജോയ് വളവിൽ, അനുരാധ തായാട്ട്, കെ.ഷൈബു, ബിജിത്ത്, മധു കാമ്പുറം, രാജനന്ദിനി, പ്രദീപ് കുമാർ, പി.എം. ശ്യാം പ്രസാദ് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]